കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; പ്രശ്‌നബാധിത പ്രദേശമല്ല: ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്ന് വനംമന്ത്രി

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ്‌ (70) കാട്ടുപന്നിയുടെ കുത്തേറ്റ് ഞായറാഴ്ച മരണപ്പെട്ടത്. രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല….

Read More

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇത് സംബന്ധിച്ച് വനം വികസന കോർപ്പറേഷൻ എം.ഡിയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. വനത്തിൽ യൂക്കാലി മരങ്ങൾ നടണമെന്ന ഉത്തരവ് ശരിയായ നടപടി അല്ലെന്നും നടപടിക്രമത്തിൽ അശ്രദ്ധ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. വ​നം​വ​കു​പ്പി​ന്റെ പു​തി​യ നീ​ക്ക​ത്തോ​ടെ വ​യ​നാ​ട്ടി​ലെ കെ.​എ​ഫ്.​ഡി.​സി​യു​ടെ…

Read More

ദേഹസ്വസ്ഥ്യം ; വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അല്‍പം മുമ്പ് പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Read More

കോഴിക്കോട് കക്കയത്ത് ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും 48 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ല. മൃതദേഹങ്ങൾ വെച്ചുള്ള സമരങ്ങൾ സാധാരണ പ്രതിഷേധമായി കാണാൻ കഴിയില്ല. മൃതദേഹം വെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജനനേതാക്കൾ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്നം സങ്കീർണമാക്കാനല്ല….

Read More

വന്യജീവി ആക്രമണം; നിരീക്ഷണ ശക്തമാക്കും, ആവശ്യമായ ധനസഹായം നൽകാനും നിർദേശം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ചതായും വനംമന്ത്രി പറഞ്ഞു. ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ…

Read More