
കടുവാ സംരക്ഷണ കേന്ദ്രത്തിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു
രാജസ്ഥാനിലെ സാവോയ് മധോപൂർ ജില്ലയിലെ രൺഥംഭോർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ഗാർഡിനെ നാട്ടുകാർ പിടികൂടി മർദിച്ചു. ഫോറസ്റ്റ് ഗാർഡ് മുകേഷ് ഗുർജാർ (41) ആണ് 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കടുവ സംരക്ഷണ കേന്ദ്രം കാണാൻ പോയ വിദ്യാർഥിനിയെ ഇയാൾ പിടികൂടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടുകയും മർദിക്കുകയും ചെയ്തു. പീഡനശ്രമത്തിന് പിന്നാലെ ഇതിന്റെ മനോവിഷമത്തിൽ…