കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ ഭാ​ഗത്തുനിന്നുള്ള കണ്ടെത്തൽ. അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ…

Read More

കേരളത്തിലെ സീ പ്ലെയിൻ ടൂറിസം പദ്ധതി ; ആശങ്ക അറിയിച്ച് വനം വകുപ്പ്

ഉദ്ഘാടനത്തിന് പിന്നാലെ സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍…

Read More

നരഭോജി പുലി ചത്ത നിലയിൽ ; കഴുത്തിൽ ആഴത്തിൽ മുറിവ് , അന്വേഷണം തുടങ്ങി വനംവകുപ്പ്

ഉദയ്പൂരിൽ നരഭോജിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോൽ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമോൽ ഗ്രാമത്തിലെ ഗോഗുണ്ടയിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കർഷകനായ ദേവറാമിൻ്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസർ സുനിൽകുമാർ പറഞ്ഞു. ദേവറാമിനെ പുലി…

Read More

‘ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരം’; വനംവകുപ്പിനെതിരെ പിവി അൻവർ എംഎൽഎ

വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പിവി അൻവർ എംഎൽഎ തുറന്നടിച്ചു. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന്…

Read More

‘ആനകളുടെ 50മീ. പരിധിയിൽ ആളുകൾ നിൽക്കരുത്’; തൃശ്ശൂർപൂരത്തിന് സർക്കുലറുമായി വനംവകുപ്പ്

തൃശ്ശൂർ പൂരത്തിൻറെ ആനയെഴുന്നെള്ളിപ്പിന് വനംവകുപ്പിൻറെ സർക്കുലർ. 50 മീറ്റർ അകലെ ആളു നിൽക്കരുത്.15 ന് മുമ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമോയെന്ന കാര്യത്തിൽ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ്…

Read More

വയനാട്ടിൽ ആദിവാസി ഭൂമിയിൽ അനധികൃത മരംമുറി; കടത്തിയ മരങ്ങൾ പിടിച്ചെടുത്ത് വനംവകുപ്പ്, ആറ് പേർക്കെതിരെ കേസ്

വയനാട് സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ അനധികൃത മരം മുറി. അൻപതിലധികം വലിയ മരങ്ങൾ മുറിച്ചു. 30 മരങ്ങൾ കടത്തിക്കൊണ്ടുപോയി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മുറിച്ചു കടത്തിയ മരങ്ങൾ വനം വകുപ്പ് പിടിച്ചെടുക്കുകയും ആറുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിൽ ചെന്നായ് കവലയിലാണ് മരംമുറി നടന്നത്. വെൺതേക്ക്, അയിനി,…

Read More

ഫോറസ്റ്റ് ഓഫീസിൽ കഞ്ചാവ് ചെടി നട്ട സംഭവം ; റേഞ്ച് ഓഫീസറുടെ നടപടിയിൽ ദുരൂഹത സംശയിച്ച് വനംവകുപ്പ്

പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽ കഞ്ചാവ് ചെടി നട്ട സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. അജയന്റെ നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാർ അജയനെതിരെ നൽകിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതർ. അജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് കണ്ടെത്തൽ. കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തിയ്യതികളിൽ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതർ പറയുന്നു. മുമ്പ് കഞ്ചാവ്…

Read More

മൂന്നാറില്‍ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ; കേസെടുത്ത് വനംവകുപ്പ്

മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് സാഹസികമായി ഫോട്ടോ എടുത്ത് രണ്ട് യുവാക്കള്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെ വനംവകുപ്പ് ‌വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. കന്നിമലയിലും തെന്മലയിലും രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുക്കുന്നത്. മനുഷ്യ- മൃ​ഗ സംഘർഷം രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടാനയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം….

Read More

അതിരപ്പള്ളിയിലെത്തിയ കൊമ്പൻ ആന അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

തൃശൂർ അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ​ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ​ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്

കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്.വാട്‌സാപ് ഗ്രൂപ്പുകളിലാണ് അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുതന്നെ അരിക്കൊമ്പനുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ 6-നാണ് അരിക്കൊമ്പനെ തമിഴ്‌നാട് കളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.

Read More