യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, വാഹനമോടിക്കുമ്പോൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി – ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ, അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ മിനാദ്, ദുബൈയിലെ അൽ മക്തൂം ഇന്റർനാഷനൽ…

Read More

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്, പലയിടത്തും റെഡ് അലർട്ട്

യു.എ.ഇയിൽ ശക്തമായ മൂടൽമഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെ കുറയാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Read More

കുവൈത്തിൽ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തിൽ മൂടല്‍ മഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. അടുത്ത ദിവസങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും എന്നാല്‍ ദൃശ്യപരത കുയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More