
പലയിടത്തും കനത്ത മൂടൽമഞ്ഞ്, യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ…