
അൽ യാലായിസ് സ്ട്രീറ്റിൽ പുതിയ മേൽപാലം തുറന്നു
അൽ യാലായിസ് സ്ട്രീറ്റിൽ മൂന്ന് വരി മേൽപ്പാലം തുറന്നു. ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് 1.8 കിലോമീറ്റർ നീളത്തിൽ മേൽപാലം തുറന്നത്. ദുബായ് ഭാഗത്ത് നിന്നു വരുന്നവർക്ക് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും ഷെയ്ഖ് സായിദ് റോഡിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും മേൽപാലത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഇത്തിഹാദ് റെയിലും ദുബായ് ആർടിഎയും ചേർന്നാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. ദേശീയ റെയിൽ ശൃംഖലയിൽ ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് ഈ…