
അബുദാബിയിൽ അനധികൃത പരസ്യം പതിച്ചാൽ 4,000 ദിർഹം വരെ പിഴ
അബുദാബിയിൽ അനധികൃതമായി പൊതു ഇടങ്ങളിൽ പരസ്യങ്ങളോ അറിയിപ്പുകളോ പതിക്കുന്നത് 4000 ദിർഹംവരെ പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരഭംഗിക്ക് കോട്ടംവരുത്തുന്ന പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടിച്ചതോ എഴുതിയതോ ആയ അറിയിപ്പുകളോ പരസ്യങ്ങളോ അനുമതിയില്ലാതെ പൊതുവിടങ്ങളിൽ പതിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബൂദബി നഗര, ഗതാഗതവകുപ്പ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. നിർത്തിയിട്ട വാഹനങ്ങൾ, തൂണുകൾ, ഏതെങ്കിലും പൊതു നിർമിതികൾ മുതലായവയിലൊക്കെ പരസ്യമോ അറിയിപ്പോ പതിക്കുന്നതിനും അനുമതി വാങ്ങേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ആദ്യതവണത്തെ നിയമലംഘനത്തിന്…