അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറി ; ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, 9 പേർ കുടുങ്ങി

അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന…

Read More

മിന്നൽ പ്രളയവും പേമാരിയും ; സുമാത്ര ദ്വീപിൽ 16 മരണം , ഏക്കർ കണക്കിന് കൃഷിയിടം വെള്ളത്തിലായി

സുമാത്ര ദ്വീപിനെ സാരമായി വലച്ച പേമാരിയിൽ മരിച്ചവരുടെ എണ്ണം 16-ആയി. മിന്നൽ പ്രളയത്തിൽ പർവ്വതമേഖലകളിൽ നിന്ന് താഴ്വാരങ്ങളിലേക്ക് ഇരച്ചെത്തിയ ചെളിയിലും പാറകൾക്കിടയിലും പെട്ട് ആറ് പേരെയാണ് നിലവിൽ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ തിങ്കളാഴ്ച വിശദമാക്കിയിട്ടുള്ളത്. പേമാരിക്ക് പിന്നാലെ നദികൾ കുതിച്ചൊഴുകിയതിന് പിന്നാലെ വൻമരങ്ങൾ അടക്കമുള്ളവയാണ് കടപുഴകി വീണത്. സുമാത്രയുടെ വടക്കൻ മേഖലയിലുള്ള മലയോര മേഖല പേമാരിയിൽ പൂർണമായി തകർന്ന് അടിഞ്ഞ നിലയിലാണുള്ളത്. പേമാരിയ്ക്ക് പിന്നാലെയുണ്ടായ മണ്ണൊലിപ്പിൽ സുമാത്രയുടെ മലയോര മേഖലയിലെ കൃഷിയിടങ്ങളും പൂർണമായി തകർന്ന നിലയിലാണ്. നിരവധി വീടുകളാണ്…

Read More

കനത്ത മഴ; രജനികാന്തിന്റെ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു

ചെന്നൈയില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നടൻ രജനീകാന്തിന്റെ വീട് ഉള്‍പ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. മഴ കനത്തതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നത് വെള്ളം ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷുമുണ്ടായ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. ഇപ്പോൾ നടന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇന്നലെ മുതലാണ് നഗരത്തില്‍…

Read More

യൂറോപ്പിൽ നാശം വിതച്ച് ബോറിസ്; വെള്ളപ്പൊക്കത്തിൽ മുങ്ങി രാജ്യങ്ങൾ

യൂറോപ്പിനെ വിറപ്പിച്ച് ബോറിസ് കൊടുങ്കാറ്റ്. മധ്യ, കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങൾ കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിക്ക് ഇരയായി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്നത്. ഇതുവരെ ഏറ്റവും…

Read More

ജീവഭയത്തിൽ നായ രക്ഷകരായി നാട്ടുകാർ; വഡോദരയിലെ വെള്ളപ്പൊക്കത്തിൽ നായയെ രക്ഷിക്കുന്ന നാട്ടുകാർ

ഗുജറാത്തിലെ വഡോദരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും നായയെ രക്ഷിച്ച് നാട്ടുകാർ. പ്രകൃതിദുരന്തങ്ങളിൽ മനുഷ്യരെപോലെ തന്നെ ദുരിതമനുഭവിക്കുന്നവരാണ് മൃ​ഗങ്ങളും. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ജീവനും സുരക്ഷയും അവഹ​ഗണിക്കപ്പെടാറുമുണ്ട്. ഇവിടെ അത്തരത്തിൽ പെട്ടു പോയ ഒരു നായെയാണ് ഒരുകൂട്ടം ആളുകൾ രക്ഷിച്ചിരിക്കുന്നത്. വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ. അതിന്റെ അവസ്ഥ കണ്ട് പ്രദേശവാസികളായ യുവാക്കൾ തന്നെയാണ് അതിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നെഞ്ചോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതുകൊണ്ടു തന്നെ ഭാരമുള്ള നായയെ കൈകളിൽ എടുത്തുകൊണ്ടു പോകുന്നത്…

Read More

വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ ഒമാനിൽ പുതിയ പദ്ധതി

ഒമാനിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്താൻ പദ്ധതിയുമായി ജലവിഭവ മന്ത്രാലയം. വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്. വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്ന മേഖലകൾ കണ്ടെത്തുന്നതിനായി മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് രണ്ട് വർഷക്കാലയളവാണ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അവയുടെ അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുക, ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക…

Read More

വയനാട് ദുരന്തം: ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തിയത് 6 ശരീര ഭാ​ഗങ്ങൾ

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി  ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.   കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത്  പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ്  സെക്രട്ടറി വിളിച്ച പുനരധിവാസ…

Read More

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നദികൾ കരകവിഞ്ഞൊഴുകി; വീടുകളിൽ വെള്ളം കയറി

ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ പ്രദേശത്ത് മേഘവിസ്ഫോടനം. ബാൽ ഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. വയലുകളും വെള്ളത്തിനടിയിലായി. ഗംഗോത്രിയിൽ നിരവധി ആശ്രമങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. സന്ന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയെന്നാണ് വിവരം. റോഡുകളും പാലങ്ങളും തകരുകയും. സംസ്ഥാനത്തെ പല പ്രദേശങ്ങളിലേക്കുമുള്ള റോഡ് ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്തു. ‘ഇന്നലെ അർദ്ധരാത്രിയോടെ ജഖാന, ടോളി, ഗെൻവാലി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനുപിന്നാലെ ബാൽ ഗംഗയിൽ വെള്ളപ്പൊക്കമുണ്ടായി. റോഡരികിലെ വയലുകളും…

Read More

മേഘവിസ്‌ഫോടനത്തിന് പിന്നാലെ കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മിന്നൽ പ്രളയം. ദേശീയപാത മൂന്നിൽ ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പൽച്ചനുമിടയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളിൽ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിർദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയിൽ അപകടമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങി. മണ്ഡിയിൽ 12, കിന്നൗരിൽ രണ്ട്, കങ്ഗ്രയിൽ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളിൽ…

Read More

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം ; അസമിലുണ്ടായ പ്രളയത്തിൽ 79 മരണം , കൊങ്കൺ പാതയിൽ വെള്ളം കയറി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമിൽ പ്രളയത്തിൽ 79 പേർ മരിച്ചു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗം അടക്കം…

Read More