വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ്; ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പിൽ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് എം പി രം​ഗത്ത്. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ? എത്ര പണം ചെലവഴിച്ചു? ആരാണ് നടത്തിപ്പുകാർ? ഇതൊക്കെ സർക്കാർ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ സർക്കാർ ഇത്തരമൊരു ബ്രിഡ്ജ് നടപ്പിലാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം…

Read More

വര്‍ക്കല ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് അപകടം; ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഉണ്ടായ അപകടത്തിൽ 15 പേർക്ക് കടലിൽ വീണ് പരിക്ക് പറ്റിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് വിവരം. ഇന്നലെ പാലത്തിന്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.

Read More

വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇന്നു മുതൽ സഞ്ചാരികൾക്ക് തുറന്ന് നൽകും

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണിത്.മന്ത്രി തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക്…

Read More