ഓപറേഷൻ സിന്ദൂർ: ഗൾഫ് വിമാന സർവീസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു

പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ തുടർന്ന് ദക്ഷിണേഷ്യയിലേക്കുള്ള ഗൾഫ് വിമാന സർവീസുകൾ റദ്ദാകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വടക്കൻ ഇന്ത്യ-പാകിസ്ഥാൻ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.ദുബൈ, അബുദാബി, ദോഹയിലെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് സർവീസുകൾ റദ്ദാക്കിയത്. പാകിസ്ഥാനിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് വ്യക്തമാക്കി. ഇൻഡിഗോ, സ്‌പൈസ്ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.ദുബൈ, ലാഹോർ, സിയാൽകോട്, ഇസ്ലാമാബാദ്, പെഷാവാർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എമിറേറ്റ്‌സ് റദ്ദാക്കി. റദ്ദായ വിമാനങ്ങളിലെ യാത്രക്കാർ പാകിസ്ഥാൻ വിമാനത്താവളങ്ങളിൽ എത്തേണ്ടതില്ലെന്നും…

Read More