യുഎഇയിലെ റാസൽഖൈമയിലേക്ക് നേരിട്ട് സർവീസുകൾ ആരംഭച്ച് ഇൻഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ സര്‍വീസ്. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ…

Read More

തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ്; തിരുവനന്തപുരത്ത് നിന്ന് കൂടുതൽ വിമാനസർവീസുകൾ തുടങ്ങുന്നു

തായ്‌ലാൻ‌ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു. എയർഏഷ്യയാണ് ബാങ്കോക്ക് സർവീസിനായി രംഗത്തുള്ളത്. ഇതോടെ തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ് ലഭ്യമാവും. അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിന് ബാങ്കോക്കിലേക്ക് സർവീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സർവീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എയർഇന്ത്യ എക്സ്‌പ്രസ് ബാങ്കോക്ക് സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ തായ്‌ലാൻഡിലേക്ക് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ…

Read More

ഖത്തർ എയർവേയ്സിലേക്ക് രണ്ട് വിമാനങ്ങൾ കൂടി

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ന്നു. നേ​ര​ത്തേ ബു​ക്ക് ചെ​യ്ത​തു പ്ര​കാ​രം ഗ​ൾ​ഫ് സ്ട്രീം ​ജി700 നാ​ല് വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ എ​ക്സി​ക്യൂ​ട്ടി​വി​ലെ ഗ​ൾ​ഫ് സ്ട്രീം ​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​രും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് ആ​കാ​ശ​ക്കൊ​ട്ടാ​ര​മാ​യ ഗ​ൾ​ഫ് സ്ട്രീം ​ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ പ്രീ​മി​യ…

Read More

ആഴ്ചയിൽ 4 സർവീസുകൾ; തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ എയർലൈൻസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് ആയിരിക്കും അഹമദാബാദിൽ എത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര…

Read More

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ്; പ്രതിദിനം ഏകദേശം 80 വിമാനങ്ങൾ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്. സിയാലിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി. കൂടാതെ, ഡൽഹി, റായ്പൂർ,…

Read More

വിമാന സർവീസുകൾക്കെതിരായ ബോംബ് ഭീഷണി: കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും, കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം

രാജ്യത്ത് വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാൻ വിപിഎന്നും, ഡാർക്ക്…

Read More

ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാനങ്ങൾ വർധിപ്പിക്കും; 10 സർവീസുകൾ

ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.  ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കും. ഈ റൂട്ടില്‍ നാല് മാസം മുമ്പാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍…

Read More

കോഴിക്കോട്ട് നിന്നുള്ള 2 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

സാങ്കേതിക തകരാർ മൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Read More

വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ എയർ ഇന്ത്യ; ആദ്യം ഡൽഹി-ലണ്ടൻ സർവീസിൽ

വിമാനങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എയർ ഇന്ത്യ. ഇനി യാത്രക്കാർക്ക് ആകാശത്ത് വച്ചും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ സർവീസിലായിരിക്കും ഇത് ആദ്യമായി ഉൾപ്പെടുത്തുക. സെപ്തംബർ രണ്ടിനാണ് എയർ ഇന്ത്യ ഡൽഹി-ലണ്ടൻ ട്രിപ്പിൽ വൈഫൈ ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയർപോർട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയർത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ലണ്ടൻ സർവീസുകൾ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡൽഹി എയർപോർട്ടിൽ…

Read More

ശക്തമായ മഴ; കോഴിക്കോട് ഇറങ്ങേണ്ട 5 വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു

ശക്തമായ മഴയ്ക്ക് പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.

Read More