സാങ്കേതിക പ്രശ്നം നേരിട്ട് വിൻഡോസ്: ചെക് ഇൻ നടക്കുന്നില്ല, വിമാനങ്ങൾ വൈകുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്‌നം നേരിടുന്നതിനാൽ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർവീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്‌ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാർ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു….

Read More

സൗദി നഗരങ്ങളിൽ നിന്നും ബെയ്ജിങ്ങിലേക്ക് വിമാന സർവിസിന് തുടക്കം

ചൈനീസ് തലസ്ഥാനനഗരമായ ബെയ്ജിങ്ങിലേക്ക് റിയാദ്, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽനിന്നും തിരിച്ചും നേരിട്ടുള്ള വിമാന സർവിസുകൾക്ക് തുടക്കം. ബെയ്ജിങ്ങിനും ജിദ്ദക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസ് ശനിയാഴ്ചയും ബെയ്ജിങ്ങിനും റിയാദിനുമിടയിലെ സർവിസ് ഞായറാഴ്ചയുമാണ് ആരംഭിച്ചത്. 2030ഓടെ പ്രതിവർഷം 10 കോടി സന്ദർശകരെ സൗദിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം ചൈനക്കും സൗദിക്കുമിടയിലെ ഉഭയകക്ഷി, വിനോദസഞ്ചാരബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ഈ സർവിസുകൾ ലക്ഷ്യമിടുന്നു. സൗദിയും ആഗോള വ്യോമഗതാഗത വിപണിയും തമ്മിലുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര സഹകരണത്തെ ഇത് പ്രതിഫലിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ആഴത്തിലുള്ള…

Read More