‘നിങ്ങളുടെ നമ്പർ കിട്ടുമോ?”; വിമാനയാത്രയിൽ ആശയക്കുഴപ്പമുണ്ടാക്കിയ ഒരു കുറിപ്പ്

യാത്രകൾക്കിടയിൽ സംഭവിക്കുന്ന കൗതുകമുണർത്തുന്ന സംഭവ വികാസങ്ങൾ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ ​ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒൻപത് മണിക്കൂർ നീണ്ട വിമാന യാത്രയിലുണ്ടായ ഒരു സംഭവമാണ് യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. യുവതിക്കൊപ്പം അതേ വിമാനത്തിൽ ആൺ സുഹൃത്തുമുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും തൊട്ടടുത്ത സീറ്റുകൾ ലഭിച്ചിരുന്നില്ല. ഇടയ്ക്കൊന്നു ബാത്ത്റൂമിൽ പോയി മടങ്ങി വന്നപ്പോൾ സീറ്റിലൊരു കുറിപ്പ്. “ഹേയ്, എനിക്ക് നിങ്ങളുടെ നമ്പർ ലഭിക്കുമോ?”എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മറ്റൊന്നും ആ പേപ്പറിൽ ഉണ്ടായിരുന്നില്ല. ആരാണ് ആ…

Read More

പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തെരഞ്ഞെടുത്തു; ‘കുടിയേറ്റക്കാരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിലിറക്കുന്നു?’: ഭഗവന്ത് മൻ

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിൽ ഇറക്കുന്നു എന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് വിമാനം വീണ്ടും അമൃത്സറിൽ ഇറക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്തുകൊണ്ട് രാജ്യ തലസ്ഥാനത്ത് ഇറക്കാതെ അമൃത്സറിൽ വിമാനം ഇറക്കുന്നു എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം.  “അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം നാളെ അമൃത്സറിൽ ഇറങ്ങും. വിമാനം ഇറക്കാൻ അമൃത്സറിനെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം….

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്ര എങ്ങനെയാണ്?; ഉത്തരം ഇവിടെയുണ്ട്

ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിത റുമേയ്സാ ഗെല്‍ഗിയാണ്. എന്നാല്‍ ഇത്രയും ഉയരമുള്ള ​ഗെൽ​ഗി എങ്ങനെയാണ് വിമാനയാത്ര നടത്തുന്നത്?. ഇപ്പോഴിതാ ​ഏഴ് അടിയിൽ കൂടുതൽ ഉയരമുള്ള ഗെൽ​ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീറ്റുകൾ മാറ്റി അതിന് പകരം ഒരു സ്ട്രക്ചർ. അതിൽ കിടന്നുകൊണ്ടായിരുന്നു ​ഗെൽ​ഗിയുടെ വിമാന യാത്ര. ​ ഗെൽ​ഗി സ്ട്രെക്ചറിൽ കിടക്കുന്നതും അവരെ എയർലൈൻസ് ജീവനക്കാർ വിമാനത്തിനകത്തേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ വീഡിയോയിൽ‌ കാണാം. സ്കോളിയോസിസ് എന്ന അവസ്ഥ കാരണം നേരെ ഇരിക്കാൻ…

Read More

ഡൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി: 6 എണ്ണം റദ്ദാക്കി

രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്…

Read More

സിറിയയ്ക്ക് അടിയന്തര സഹായം ; ഖത്തറിൽ നിന്നുള്ള വിമാനം ഡമാസ്കസിൽ

സി​റി​യ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം വ​ഹി​ച്ചു​ള്ള ഖ​ത്ത​രി വി​മാ​നം ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഡ​മ​സ്ക​സി​ലെ​ത്തി. പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദ് സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ ആ​രം​ഭി​ച്ച എ​യ​ർ ബ്രി​ഡ്ജി​ലൂ​ടെ തു​ർ​ക്കി​യ വ​ഴി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ സ​ഹാ​യ​മെ​ത്തി​ച്ചെ​ങ്കി​ലും ഡ​മ​സ്ക​സി​ലൂ​ടെ നേ​രി​ട്ടു​ള്ള സ​ഹാ​യം ആ​ദ്യ​മാ​യാ​ണ്. ഡ​മ​സ്ക​സ് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ഉ​ള്‍പ്പെ​ടെ​യാ​ണ് എ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ൽ ഉ​ദ​യ്ദ് എ​യ​ർ​ബേ​സി​ൽ നി​ന്നും പു​റ​പ്പെ​ട്ട അ​മി​രി ​വ്യോ​മ​സേ​ന വി​മാ​നം ഡ​മ​സ്ക​സി​ലി​റ​ങ്ങി. ഖ​ത്ത​ര്‍ ഫ​ണ്ട് ഫോ​ര്‍ ഡെ​വ​ല​പ്മെ​ന്റി​ന്റെ ആം​ബു​ല​ന്‍സു​ക​ള്‍, ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. ഡ​മ​സ്ക​സ്…

Read More

ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍; ജനുവരി 6 വരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം ബുദ്ധിമുട്ടും. ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാന കമ്പനികള്‍. ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും…

Read More

ഡൽഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലായതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്കെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതൽ ആറ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയായിരുന്നു ഇത്തരത്തിൽ ഒരു തീരുമാനം. ‘വളരെ മോശം’ വിഭാഗത്തിലാണ് ഇന്നത്തെ വായുവിന്റെ ഗുണനിലവാരത്തെ രേഖപ്പെടുത്തിയത്….

Read More

വീണ്ടും ബോംബ് ഭീഷണി ; കൊച്ചിയിൽ ഇറക്കേണ്ട വിമാനം മുംബൈയിൽ ഇറക്കി

നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം മുംബൈയിലിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇവിടെനിന്നു വിമാനങ്ങൾ പുറപ്പെട്ടതിനുശേഷമാണ് ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ അറിയുന്നത്.

Read More

പ്രതിവാരം 1576 സർവീസുകൾ; ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി കൊച്ചി വിമാനത്താവളം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480  സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളും. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച്…

Read More

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം റിയാദിൽ ഇറക്കി ; സാങ്കേതിക തകരാറെന്ന് എയർലൈൻ അധികൃതർ

ജിദ്ദയിലേക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്​ ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാ​ങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ അനിശ്ചിതത്വത്തിലും പ്രയാസത്തിലുമായി. കരിപ്പൂരിൽനിന്ന്​ തിങ്കളാഴ്​ച രാത്രി ഇന്ത്യൻ സമയം 9.10-ന്​ പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അവിചാരിതമായുണ്ടായ സാ​ങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്​ച പുലർച്ചെ 2.30-ഓടെ റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവൻ വിമാനത്താവള​ത്തിലെ ടെർമിനലിലേക്ക്​ മാറ്റുകയും ചെയ്​തു. അതിൽ കുറച്ചധികം പേരെ ​െചാവ്വാഴ്​ച രാവിലെയോടെ…

Read More