
‘ഫ്ലക്സ് ബോർഡുകളിൽ തൻ്റെ ചിത്രം ഉപയോഗിക്കരുത്’ ; വിശ്വാസികളോട് നിർദേശവുമായി ഓർത്തഡോക്സ് സഭാ ബിഷപ്
തന്‍റെ ചിത്രം ഫ്ലക്സ് ബോർഡുകളിൽ ഉപയോഗിക്കരുതെന്ന് വിശ്വാസികൾക്ക് ഓർത്തഡോക്സ് സഭാ ബിഷപ്പ്. കണ്ടനാട് ഈസ്റ്റാ മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് വൈദികർക്കും വിശ്വാസികൾക്കും നിർദ്ദേശം നൽകിയത്. ഫ്ലക്സുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശം പാലിക്കണമെന്നും വൈദികർക്കും വിശ്വാസികൾക്കുമായ അയച്ച ഓഡിയോ സന്ദേശത്തിൽ ബിഷപ്പ് വ്യക്തമാക്കി. ഭദ്രാസനത്തിന് കീഴിലുള്ള പള്ളികളിലും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഫ്ലക്സുകൾ ഒഴിവാക്കണം. ആവശ്യത്തിന് അധികം ഫ്ലക്സുകൾ വെക്കുന്ന രീതി ഉണ്ട്. അത് നിയമ ലംഘനമാണ്. ഹൈക്കോടതി ഫ്ലക്സുകൾ വെക്കുന്നതിനെതിരെ…