കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്. വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായതാണ് ഒന്നാം…

Read More

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി, തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ…

Read More

തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 5 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന…

Read More

കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്ക് ഇന്ന് അഞ്ചാണ്ട്

59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട്.   : ഓരോ മഴക്കാലവും കേരളത്തിന് തീരാനോവാണ്. ഇത്തവണ മുണ്ടക്കൈ എങ്കിൽ അഞ്ച് വർഷം മുമ്പ് അത് കവളപ്പാറയും പുത്തുമലയുമായിരുന്നു.  2019 ഓഗസ്റ്റ് എട്ടിനായിരുന്നു മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുൾപൊട്ടൽ പുത്തുമലയിൽ വൻ നാശം വിതച്ചത്. 58 വീടുകൾ പൂർണമായും 20 ലേറെ വീടുകൾ ഭാഗികമായും തകർത്താണ് പുത്തുമലയിലൂടെ ചെളിയും കല്ലുകളും കുത്തിയൊലിച്ചിറങ്ങിയത്. അപകടത്തിൽപ്പെട്ട 5പേരെ കണ്ടെത്താൻ കഴിയാതെയാണ് അന്ന് തിരച്ചിൽ അവസാനിപ്പിച്ചത്….

Read More

വയനാട്ടിലെ ദുരന്തം: അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ

കേരളം കണ്ട ഏറ്റവും വലിയ ദുരിതത്താല്‍ വിഷമിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ. നടിയുടെ നേതൃത്വത്തില്‍ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്. ഇതിനോടകം 340 ഓളം ആളുകള്‍ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നിരവധി കോണില്‍ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങള്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാല്‍ വയനാട്ടില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 49 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 8.95 കോടി വോട്ടർമാർ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ്.

Read More

സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്ക് സാധ്യത;  5 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.  അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More

അ‍​ഞ്ച് കോ​ടി വാങ്ങാൻ ജാ​ൻ​വിക്ക് എന്തു യോഗ്യത

സ്വപ്നസുന്ദരിയായിരുന്നു ശ്രീ​ദേ​വി. അകാലത്തിൽ പൊലിഞ്ഞ ആ സുവർണതാരത്തിന്‍റെ മ​ക​ൾ ജാ​ൻ​വി ക​പുറും  സി​നി​മാരം​ഗ​ത്തേ​ക്കു വ​ന്നു. ശ്രീ​ദേ​വി​യെപ്പോ​ലെ മി​ക​ച്ച ന​ടി​യാ​യി മാ​റാ​ൻ ജാ​ൻ​വി​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ജാ​ൻ​വി​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. നി​ർ​മാ​താ​വാ​യ ബോ​ണി ക​പുറാ​ണ് ജാ​ൻ​വി​യു​ടെ അ​ച്ഛ​ൻ. കു​ടും​ബ സ്വാ​ധീ​നം കൊ​ണ്ടു മാ​ത്ര​മാ​ണ് തു​ട​രെപ​രാ​ജ​യ സി​നി​മ​ക​ളു​ണ്ടാ​യി​ട്ടും ജാ​ൻ​വി ബോ​ളി​വു​ഡി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണു വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്. ജാ​ൻ​വി​യു​ടെ സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ച​ർ​ച്ച​യാ​കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 82 കോ​ടി​യു​ടെ ആ​സ്തി ജാ​ൻ​വി​ക്കു​ണ്ട്. ഒ​രു…

Read More

അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 2 പേർ അറസ്റ്റിൽ

അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപ്‌നേഷ് കുമാർ (22) എന്നിവരെയാണ് ​ഗോവയിലെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ…

Read More

‘അധിക ചാർജ് ഈടാക്കില്ല’; ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം

കൊച്ചി മെട്രോയിൽ കയറാൻ ഇനി ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൌകര്യമൊരിക്കിയത്.  ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി…

Read More