മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പിന്നാലെ മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ തിരുവനന്തപുരം മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്. ദിവസേനയുള്ള മണൽ നീക്കൽ ഇരട്ടിയാക്കാൻ കരാറുകാരന് ഫിഷറീസ് വകുപ്പ് നിർദേശം നൽകി. മണൽ നീക്കത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനും ധാരണ. കൂടുതൽ കമ്പനികൾക്ക് കരാർ നൽകാനും നടപടികൾ തുടങ്ങി. മാരിടൈം ബോർഡിന്റെ ഡ്രഡ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിക്കും. നിലവിൽ ഒരു ദിവസം നീക്കുന്നത് 2000 ക്യുബിക് മീറ്റർ മണലാണ്. ഇത് ഇരട്ടിയാക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ…

Read More

ഹാർബർ ഷൂട്ട് ചെയ്യാൻ അനുമതി വാങ്ങിയ ശേഷം ബോട്ടുമായി ഉൾക്കടലിലേക്ക് പോയി സിനിമാ സംഘം ; ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകൾ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാൽ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് പെർമിറ്റും ഉണ്ടായില്ല. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം.

Read More