ഹൈക്കോടതി നിയന്ത്രണങ്ങൾ ലംഘിച്ച് വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വെടിക്കെട്ട്. മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി…

Read More

തിരുവമ്പാടി,  പാറമേക്കാവ്  ദേവസ്വങ്ങളുടെ  വേല  വെടിക്കെട്ട്;  ഹൈക്കോടതി  അനുമതി നൽകി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്‌തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി.അടുത്ത പൂരത്തിനുള്ള ഒരുക്കത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി…

Read More

വെടിക്കെട്ടും ഡ്രോൺ ഷോയും ; ഖത്തറിലെ ലുസൈലിൽ പുതുവർഷാഘോഷം

ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കു​ന്ന കാ​ഴ്ച​ക​ളോ​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​ര​ങ്ങി ഖ​ത്ത​ർ. മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ ലു​സൈ​ൽ ബൊ​ളിവാ​ഡി​ലാ​ണ് സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മെ​ല്ലാം ആ​ഘോ​ഷ​പൂ​ർ​വം പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഇ​ത്ത​വ​ണ​യും അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഡ്രോ​ൺ ഷോ, ​ലൈ​റ്റ് ഷോ, ​ഡി.​ജെ ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ളാ​ണ് ലു​സൈ​ൽ സി​റ്റി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. പു​തു ക​ല​ണ്ട​ർ പി​റ​ക്കു​ന്ന 12 മ​ണി മു​ഹൂ​ർ​ത്ത​ത്തി​ൽ ആ​കാ​ശ​ത്ത് അ​തി​ശ​യ കാ​ഴ്ച​യു​മാ​യി വെ​ടി​ക്കെ​ട്ടും തു​ട​ങ്ങും. ക​ഴി​ഞ്ഞ വ​ർ​ഷം പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രാ​യി​രു​ന്നു ലു​സൈ​ലി​ൽ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​ത്. ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ സു​ര​ക്ഷ…

Read More

വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച സംഭവം; തൃശ്ശൂർ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസ്: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന ആരോപണവുമായി തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂർ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ സ്ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമാണ് വേണ്ടത്. എന്നാൽ വേല…

Read More

പാറമേക്കാവിൻ്റെയും തിരുവമ്പാടിയുടേയും വേല ; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കളക്ടർ

തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. തൃശ്ശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ…

Read More

പുതുവത്സരദിനാഘോഷം ; ഗ്ലോബൽ വില്ലേജിൽ ഏഴ് സമയങ്ങളിൽ കരിമരുന്ന് പ്രകടനം

പു​തു​വ​ത്സ​ര ദി​ന​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡി​സം​ബ​ർ 31ന്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ​ ഏ​ഴ് കൗ​ണ്ട്​ ഡൗ​ൺ​ ആ​ഘോ​ഷ​ങ്ങ​ൾ. അ​തോ​ടൊ​പ്പം പ്ര​ധാ​ന സ്​​റ്റേ​ജി​ൽ ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും ഡി.​ജെ ഷോ​യും മ​റ്റ്ു നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ​ ത​ന്നെ ഇ​വ​യെ​ല്ലാം ആ​സ്വ​ദി​ക്കാം. പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ്​ ഏ​ഴു​ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ ആ​കാ​ശ​ത്ത്​ വ​ർ​ണ​ങ്ങ​ൾ വി​ത​റും. 31ന്​ ​രാ​ത്രി എ​ട്ട്, ഒ​മ്പ​ത്, 10, 10.30, 11, 12, ഒ​ന്ന് എ​ന്നീ ഏ​ഴ്​ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​ങ്ങ​ൾ. അ​തോ​ടൊ​പ്പം…

Read More

ബഹ്റൈൻ ദേശീയദിനാഘോഷം ; വെടിക്കെട്ട് ഇന്ന്

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം ന​ട​ക്കും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് ക​രി​മ​രു​ന്ന് പ​രി​പാ​ടി. അ​വ​ന്യൂ​സി​ലും ബ​ഹ്റൈ​ൻ ബേ​യി​ലും ഇന്ന് (ഡിസംബർ 16) ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഫ​യ​ർ വ​ർ​ക്സ് ന​ട​ക്കും.

Read More

നീലേശ്വരം വെടിക്കെട്ട് അപകടം ; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും, തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം…

Read More

നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന…

Read More

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.  നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക്…

Read More