യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായതായി റിപ്പോർട്ട്

ഹെൽസിങ്കി: പ്രമുഖ യുക്തിവാദി നേതാവും ‘റാഷണലിസ്റ്റ് ഇന്റർനാഷണൽ’ സ്ഥാപകനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഫിൻലൻഡിൽ സ്ഥിരതാമസക്കാരനായ സനൽ ഇടമറുകിനെ പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽവെച്ച് മാർച്ച് 28-ാം തീയതി അധികൃതർ കസ്റ്റഡിയിലെടുത്തെന്നാണ് ഫിൻലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സനൽ ഇടമറുക് അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനൽ ഇടമറുകിനെ പോളണ്ടിൽ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. പോളണ്ടിൽ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ…

Read More

ഫിൻലാന്റിൽ സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് 12 വയസുകാരൻ ; ഒരു മരണം . രണ്ട് പേർക്ക് പരിക്ക്

ഫിൻലാൻഡ് തലസ്ഥാനത്തെ സ്കൂളിന് പുറത്ത് വച്ച് നടന്ന വെടിവയ്പിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. 12 വയസുകാരനാണ് സ്കൂൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. രണ്ട് വിദ്യാർത്ഥികൾക്കാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റിട്ടുള്ളത്. കിന്റർഗാർഡൻ മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് വാൻറായിലെ ഈ സ്കൂളിൽ പഠിക്കുന്നത്. 800ൽ അധികം വിദ്യാർത്ഥികളും 90ഓളം അധ്യാപക അനധ്യാപക ജീവനക്കാരുമാണ് ഈ സ്കൂളിലുള്ളത്. വെടി വച്ചയാൾക്കും പരിക്കേറ്റവർക്കും സമപ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിവയ്പിന് ശേഷം വളരെ സാവധാനത്തിൽ തോക്കുമായി നടന്ന് നീങ്ങിയ 12കാരനെ…

Read More