ബ്രസീലിന്റെ സൂപ്പർ താരത്തിന് 3.3 മില്യൺ ഡോളർ പിഴ; നടപടി പരിസ്ഥിതി നിയമ ലംഘനത്തിന്

ആഡംബര വീട് നിർമാണത്തിന് വേണ്ടി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന് 3.3 മില്യൺ ഡോളർ പിഴയിട്ടു (ഏകദേശം 27 കോടി ഇന്ത്യൻ രൂപ). ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്ക് കിഴക്കൻ ബ്രസീലിന്റെ തീരപ്രദേശത്താണ് നെയ്മർ തന്റെ ആഡംബര വീട് നിർമിച്ചത്. ശുദ്ധ ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുവെന്നും അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്തു എന്നതുമാണ് നെയ്മറിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More

ബ്രസീലിന്റെ സൂപ്പർ താരത്തിന് 3.3 മില്യൺ ഡോളർ പിഴ; നടപടി പരിസ്ഥിതി നിയമ ലംഘനത്തിന്

ആഡംബര വീട് നിർമാണത്തിന് വേണ്ടി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന് 3.3 മില്യൺ ഡോളർ പിഴയിട്ടു (ഏകദേശം 27 കോടി ഇന്ത്യൻ രൂപ). ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്ക് കിഴക്കൻ ബ്രസീലിന്റെ തീരപ്രദേശത്താണ് നെയ്മർ തന്റെ ആഡംബര വീട് നിർമിച്ചത്. ശുദ്ധ ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുവെന്നും അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്തു എന്നതുമാണ് നെയ്മറിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More

എ.ഐ ക്യാമറ ഇന്ന് രാത്രി മുതല്‍ പണി തുടങ്ങും

സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ തിങ്കളാഴ്ചമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ച്‌ പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടികൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം…

Read More

യുഎഇ സ്വദേശിവൽക്കരണം; നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി

യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി. 48,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ. 6 മാസം കൂടുമ്പോൾ 1 ശതമാനം എന്ന നിരക്കിൽ വർഷം 2 ശതമാനമാണു സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനുള്ള നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു ജൂലൈ മുതൽ പിഴ ഈടാക്കും. മൊത്തം തൊഴിലാളികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി പിഴ എത്രയെന്നു നിശ്ചയിക്കും. 2026 ആകുമ്പോഴേക്കും സ്വദേശിവൽക്കരണം 10% ആക്കുകയാണു ലക്ഷ്യം.

Read More

വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ; അബുദാബി പൊലീസ്

വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്വസ്തുക്കൾ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാൽ ഓർക്കുക, പിഴയ്ക്കു പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കു 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.  12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500…

Read More

മരം മുറിച്ചാൽ പിഴ ഈടാക്കും; മുന്നറിയിപ്പുമായി റാസൽഖൈമ നഗരസഭ

റാസൽഖൈമയിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നു നഗരസഭ. തീ കായാനും വളർത്തു മൃഗങ്ങൾക്കു തീറ്റയായും വ്യാപകമായി ഗാഫ് മരങ്ങൾ മുറിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്. എമിറേറ്റിലേക്കു വിനോദ സഞ്ചാരത്തിന് എത്തുന്നവരും മരം മുറിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൈതൃക മരമായ ഗാഫ് മുറിക്കുന്നതു പരിസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.  

Read More

മാലിന്യം സംസ്കരണം; നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ സ്പോട്ടിൽ പിഴ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും…

Read More

സൗദി അറേബ്യയിലെ ജിസാനിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധിക്യതർ

സൗദി അറേബ്യയിലെ ജിസാനിൽ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 1340 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മൊബൈൽ റസ്റ്റോറന്റുകളിലും മുനിസിപ്പാലിറ്റിയിലെ ഇതര സ്ഥാപനങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 330 കിലോഗ്രാം…

Read More