ഡ്രൈവിങ്ങിനിടെ ഡാഷ്‌ബോഡിൽ സ്ഥാപിച്ച മൊബൈൽ ഫോണിൽ തൊട്ടാലും പിഴ ചുമത്തും

ഖത്തറിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി അധികൃതർ. ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്‌ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പിഴ ചുമത്തും. സെപ്തംബർ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകൾ വഴി പിഴ ചുമത്തിത്തുടങ്ങുന്നത്. നിരത്തുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകൾ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതൽ തന്നെ ഇവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ നിയമലംഘകരിൽ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ഡാഷ് ബോർഡ് സ്‌ക്രീനിൽ…

Read More

സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Read More

ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന്…

Read More

കെപിസിസി ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് 50,000 രൂപ പിഴ

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് മുനിസിപ്പൽ ബോഡിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 50,000 രൂപ പിഴ ചുമത്തി.മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച അനധികൃത ബാനർ നീക്കം ചെയ്യുകയും തുടർന്ന് ഡികെക്ക് പിഴ ചുമത്തുകയുമായിരുന്നു. “കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക ബിബിഎംപി ചീഫ് കമ്മീഷണറുടെ…

Read More

കെപിസിസി ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് 50,000 രൂപ പിഴ

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് മുനിസിപ്പൽ ബോഡിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 50,000 രൂപ പിഴ ചുമത്തി.മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച അനധികൃത ബാനർ നീക്കം ചെയ്യുകയും തുടർന്ന് ഡികെക്ക് പിഴ ചുമത്തുകയുമായിരുന്നു. “കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഈ തുക ബിബിഎംപി ചീഫ് കമ്മീഷണറുടെ…

Read More

ഒമാനിൽ അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും

ഒമാനിൽ അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും ചുമത്തും. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് നിയമ ലംഘനമാണെന്ന് അതോറിറ്റി അറിയിച്ചു. ഒമാനിൽ ജലപാതകളിലെയും ബീച്ചുകളിലെയും താഴ്വരകളിലെയും മണ്ണും മണലും നീക്കം ചെയ്യുന്നവർക്ക് പത്തു ദിവസത്തിൽ കുറയാത്തതും മൂന്നു മാസത്തിൽ കൂടാത്തതുമായ തടവ് ലഭിക്കും. 5,000റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 21ന്റെ വ്യക്തമായ ലംഘനമാണെന്ന്…

Read More

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; പ്രതിക്ക് 4 വർഷം തടവും പിഴയും

എറണാകുളം ടൗൺ നോർത്ത് വനിതാ പോലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 4 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000/- രൂപ പിഴയും അടക്കണം. പിഴയടച്ചില്ല എങ്കിൽ 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം…

Read More

ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ഇന്‍ഡിഗോ വിമാനത്തിന്‍റെ വാല്‍ ഭാ​ഗം നാലു തവണ തറയിലിടിച്ച (ടെയിൽ സ്‌ട്രൈക്ക്) സംഭവത്തിൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി ജി സി എ. ഇതിൽ ഡിജിസിഎ ഇൻഡിഗോയുടെ വിശദീകരണവും തേടിയിരുന്നു. ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നും ഡിജിസിഎ. ആറു മാസത്തിനിടയ്ക്ക് ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് ഇന്‍ഡിഗോയുടെ വിമാനത്തിന്റെ വാല്‍ ഭാ​ഗം നാലു തറയിലിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിശ​ദീകരണം തേടി. എന്നാൽ ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും…

Read More

സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ്, നിര്‍മാണച്ചെലവിന്റെ 5 ശതമാനം പിഴ; ബിൽ പാസാക്കി രാജ്യസഭ

സെൻസർ ചെയ്ത സിനിമയും സർക്കാരിന് പിൻവലിക്കാം എന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി.ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസിൽ സുപ്രീംകോടതി…

Read More

ദുബൈയിൽ വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴയെന്ന മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. ബാങ്ക് കാർഡുകൾ വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ പുനർ നിർമിക്കുകയോ, വ്യാജ രേഖ ചമച്ച് ഇലക്ട്രോണിക് പേയ്‌മെൻറ് നടത്തുകയോ ചെയ്താൽ തടവ് ശിക്ഷയോടൊപ്പം 500,000 ദിർഹമാണ് കുറഞ്ഞ പിഴ. ഇത് 20 ലക്ഷം ദിർഹം വരെ ഉയർന്നേക്കാം. വ്യാജ ഇലക്ട്രോണിക് പേയ്‌മെൻറ് കണ്ടെത്തിയാൽ 2021ലെ…

Read More