പെയിന്‍റിംഗ് ജോലിക്കെത്തി 10 വയസുകാരനെ പീഡിപ്പിച്ചു, നിലമ്പൂരിൽ യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

പത്ത് വയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പെയിന്റിങ് തൊഴിലാളികൾക്ക് കഠിന തടവും പിഴയും. ഒരേ സംഭവത്തിൽ വെവ്വേറെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിലമ്പൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി കെ.പി.ജോയ് ആണ് ശിക്ഷ വിധിച്ചത്. ആദ്യ കേസിൽ കോഴിക്കോട് കാപ്പാട് സ്വദേശിയും എടക്കര പാലുണ്ടയിൽ താമസക്കാരനുമായ പുതിയപുരയിൽ ജവാദ് എന്ന അബുവിന് 16 വർഷം കഠിന തടവും 29,000 രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാമത്തെ കേസിൽ കോഴിക്കോട് തിരുവങ്ങൂർ കാട്ടിലപീടി കയിലെ പുതിയപുരയിൽ അസ്‌കറിന്…

Read More

‘റോബിൻ’ ബസിന് വീണ്ടും എം.വി.ഡി പിഴയിട്ടു; ബസ് തടഞ്ഞത് പുലർച്ചെ

‘റോബിൻ’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്(എം.വി.ഡി). പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് റോബിൻ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയിൽവെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിൻ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല.

Read More

ഷാ​ർ​ജ- ദു​ബൈ റോ​ഡ്: പു​തി​യ വേ​ഗ​പ​രി​ധി; ലം​ഘി​ച്ചാ​ൽ 3,000 ദി​ർ​ഹം വ​രെ പിഴ

ഷാ​ർ​ജ​ക്കും അ​ൽ ഗ​ർ​ഹൂ​ദ് പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ മ​റി​ക​ട​ന്നാ​ൽ 3000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഷാ​ർ​ജ ട്രാ​ഫി​ക് പൊ​ലീ​സ്. മൂ​ന്ന് ദി​വ​സം മു​മ്പ് ഈ ​റോ​ഡി​ലെ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 100ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു. അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡി​ലെ ഷാ​ർ​ജ-​ദു​ബൈ ബോ​ർ​ഡ​ർ മു​ത​ൽ അ​ൽ ഗ​ർ​ഹൂ​ദ് പാ​ലം വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന പു​തി​യ സൈ​ൻ ബോ​ർ​ഡും ഈ ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന്റെ വ്യാ​പ്തി​ക്ക​നു​സ​രി​ച്ച് 300 ദി​ർ​ഹം…

Read More

ഹെവി വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്നസ് ടെസ്റ്റ് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

ഹെവി വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്നസ് ടെസ്റ്റ് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിലും സീറ്റ് ബെൽറ്റ് ഉണ്ടാകണം. ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻസീറ്റിൽ യാത്ര ചെയ്യുന്നയാൾക്കുമാണ് ഇതു നിർബന്ധമാക്കുന്നത്. ഇന്നുമുതൽ നിർബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും ഓരോ വാഹനത്തിന്റെയും അടുത്ത ടെസ്റ്റ് മുതലാണ് പ്രാബല്യത്തിലാവുക. കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികളായി. 1000 ബസുകളിൽ ഇതു സ്ഥാപിക്കുന്നതിന് ഉപകരണങ്ങൾ വാങ്ങി. സ്വകാര്യ ബസുകളുടെ കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്. സാമ്പത്തിക പരമായ പ്രശ്‌നങ്ങളാണ്…

Read More

അബുദാബിയിൽ ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

അബുദാബിയിലെ റോഡുകളിൽ ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 2023 ഒക്ടോബർ 1-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്. റോഡിലെ ഇടത് വശത്തുള്ള വരികൾ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യുന്നതിനുള്ളതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടതാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. #أخبارنا | #شرطة_أبوظبي : ساهم في جعل الطرقات آمنة…

Read More

ഖജനാവിന് നഷ്ടം 72 കോടി; സംസ്ഥാനത്ത് നികുതി ഈടാക്കലിലും പിഴവെന്ന് സിഎജി റിപ്പോർട്ട്;

സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ചും നികുതി ചുമത്തിയത് സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ നൽകിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടി പറയുന്നു. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം…

Read More

തൊഴിലിടങ്ങളിൽ സ്ത്രീകളെ അപമാനിച്ചാൽ 10,000 ദിർഹം പിഴയും ഒരു വർഷം തടവും

യു.എ.ഇ.യിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് ഏറ്റവും കുറഞ്ഞത് 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവും ലഭിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 13 (13) പ്രകാരം ജീവനക്കാർക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുക, അശ്ലീല പദപ്രയോഗങ്ങൾ നടത്തുക, ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ ശിക്ഷാർഹമാണ്. നിയമലംഘകർക്ക് യു.എ.ഇ. ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്രിമിനൽകുറ്റങ്ങൾ ചുമത്തും. തൊഴിലിടങ്ങളിൽ ഏതെങ്കിലും വിധമുള്ള അനുചിത പെരുമാറ്റങ്ങൾ…

Read More

ഡ്രൈവിങ്ങിനിടെ ഡാഷ്‌ബോഡിൽ സ്ഥാപിച്ച മൊബൈൽ ഫോണിൽ തൊട്ടാലും പിഴ ചുമത്തും

ഖത്തറിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി അധികൃതർ. ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്‌ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പിഴ ചുമത്തും. സെപ്തംബർ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകൾ വഴി പിഴ ചുമത്തിത്തുടങ്ങുന്നത്. നിരത്തുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകൾ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതൽ തന്നെ ഇവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ നിയമലംഘകരിൽ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ഡാഷ് ബോർഡ് സ്‌ക്രീനിൽ…

Read More

സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Read More

ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന്…

Read More