കെട്ടിട മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ 1000 റിയാൽ പിഴ ; മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

കെട്ടിട നിർമാണ മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്‌കരികുന്നതിനെതിരെ മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കും. മാലിന്യം തള്ളുന്ന കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും. പൊതു ഇടങ്ങളിലോ വാദികളിലോ തള്ളുന്ന കെട്ടിട മാലിന്യങ്ങൾ ഒരുദിവസത്തിനുള്ളിൽ നീക്കുകയും വേണം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്. വിവേചനരഹിതമായ മാലിന്യം തള്ളുന്നത് പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കും. ബോധവത്കരണ പ്രവർത്തനങ്ങളും നഗരസഭ ശക്തമാക്കിയിട്ടുണ്ട്. മാലിന്യത്തിന്റെ പാരിസ്ഥിതിക…

Read More

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ ഡിവിഷൻ

ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ റെയിൽവേ ഡിവിഷൻ. ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്. ഇത്രയും തുക പിഴ ഈടാക്കുന്നത് ആദ്യമായാണ്.  വിജയവാഡ റെയിൽവേ ഡിവിഷനിൽ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഈടാക്കിയ എക്കാലത്തെയും ഉയർന്ന തുകയാണ് 7.96 കോടി രൂപ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 44,249 കേസുകളെടുത്തു. ക്രമരഹിത യാത്രയ്ക്ക് (ഉയർന്ന നിരക്കുള്ള കോച്ചിൽ കയറുക, കൂടെയുള്ള കുട്ടിക്ക് ടിക്കറ്റെടുക്കാതിരിക്കുക, പ്ലാറ്റ്ഫോം…

Read More

ഐപിഎൽ; ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ അടയ്‌ക്കണം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് ഇന്നലെ മൂന്നാം ജയം കണ്ടു. ഒമ്പത് റണ്‍സിനാണ് മുംബൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു. ക്യാപറ്റനായ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മുംബൈയുടെ ജയം. മത്സരത്തിൽ പാണ്ഡ്യയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിൽ ആറ് പന്തില്‍ 10 റണ്‍സെടുക്കാനെ പാണ്ഡ്യക്ക് കഴിഞ്ഞുള്ളു. എന്നാല്‍ ബൗളിംഗില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിനായിരുന്നു. ഹാര്‍ദിക് വീണ്ടും പന്തെറിഞ്ഞ് തുടങ്ങിയത്…

Read More

ജോലിയില്ലാതെ റിക്രൂട്ടിംഗ് അനുവദിക്കില്ല; 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ സൗദി

ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങൾക്ക് പത്ത് ലക്ഷം റിയാൽ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങൾ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്പോണ്സർക്ക് കീഴിൽ ജോലിയില്ലെങ്കിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാർഹിക തൊഴിലുകൾക്കും മറ്റു പ്രൊഫഷണൽ ജോലികൾക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്പോണ്സർക്ക് കീഴിൽ ജോലി ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അവതരിപ്പിച്ച പുതിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. സ്പോണ്സർക്ക് കീഴിൽ…

Read More

 ‘വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ’; കടുത്ത നടപടികളുമായി ബംഗളൂരു

വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. ജലക്ഷാമം രൂക്ഷമായതോടെയാണ് ഈ നടപടി.  കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന  താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.  ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ…

Read More

യുവതിയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തി: ഡോക്ടർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക…

Read More

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര; ദക്ഷിണ പശ്ചിമ റെയിൽവേയ്ക്കു പിഴയായി കിട്ടിയത് 46.31 കോടി രൂപ

രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് 46.31 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് പിഴയായി ലഭിച്ചു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 627014 കേസുകളിലാണ് പിഴ ഈടാക്കിയത്.  ബെംഗളൂരു ഡിവിഷനിൽ 368205 കേസുകളിലായി 28.26 കോടിരൂപ ലഭിച്ചതായി ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.

Read More

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്സാലോജിക്കിനും എതിരായ രേഖ പുറത്ത്

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക് സൊലൂഷൻസ് ലിമിറ്റഡിനും കമ്പനി നിയമം ലംഘിച്ചതിന് കർണാടകയിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്. കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവർത്തിപ്പിച്ചില്ലെന്നും ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു 2021 ഫെബ്രുവരിയിൽ 2 ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോ ലക്ഷം രൂപ വീതം അടയ്ക്കാനായിരുന്നു ഉത്തരവ്. റജിസ്റ്റേഡ് ഓഫിസ് മാറ്റിയാൽ 30 ദിവസത്തിനകം ആർഒസിയെ അറിയിക്കണമെന്നാണു നിയമം. നിക്ഷേപകരിൽ ഒരാൾ…

Read More

തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ

യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

തൊഴിൽ നഷ്ട ഇൻഷുറൻസ്; വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് യുഎഇ

തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം ജീവനക്കാരിൽനിന്ന് ഉടൻ പിഴ ഈടാക്കാൻ തുടങ്ങും. 2023 ജനുവരിയിലാണ് ജോലി നഷ്ടപ്പെടുമ്പോൾ സംരക്ഷണം ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഒക്ടോബറിൽ അവസാനിക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് പദ്ധതിയിൽ…

Read More