
ലൈസൻസില്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ
ഒമാനിൽ പൊതുജനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. മതിയായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാൻ പീനൽ കോഡിലെ 299, 300 വകുപ്പുകൾ അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാധുവായ ലൈസൻസില്ലാതെ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 200 മുതൽ…