
ഇന്ത്യയിലേക്ക് 26 റഫാൽ എം വിമാനങ്ങൾ കൂടി
നാവികസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് നിലവിലെ തീരുമാനം. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടപാട് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈവര്‍ഷം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. ഇതുസംബന്ധിച്ച കരാര്‍ ഈ മാസം ഫ്രഞ്ച് പ്രതിരോധ…