ഉത്സവത്തിന് അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ഉടമക്കെതിരേയും ക്ഷേത്ര ഭാരവാഹികൾക്കെതിരേയും കേസ്

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.  നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത്…

Read More

‘ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണം’; ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ്: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വിആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം…

Read More

അടുത്ത തവണ കൂടുതൽ പാരമ്പര്യ കലകൾ ഉള്‍പ്പെടുത്തും; കലോത്സവ മാന്വവൽ വീണ്ടും പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

അടുത്ത കലോത്സവത്തിൽ കൂടുതൽ പാരമ്പര്യ കലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം വിദ്യാർത്ഥികൾക്ക് ചിലവാകുന്നുണ്ട്. അത് മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത് എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങൾക്ക് ഏകീകൃത ഘടനയും സുതാര്യതയും ഉറപ്പു വരുത്താൻ…

Read More

ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്; സംസ്ഥാന കലോത്സവത്തിന് ഇന്ന് സമാനപനം

 അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന…

Read More

സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; രജിസ്ട്രേഷനും ഇന്ന് തുടങ്ങും

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.  തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ…

Read More

കേരള രാജ്യാന്തര ചലച്ചിത്ര മേള; നാളെ പ്രദർശനത്തിനെത്തുന്ന സിനിമകൾ

 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ നാളെ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത ‘രചന’,ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത ‘ചോഘ്, സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധ കാണ്ഡത്തിന്റെ പ്രദർശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററിൽ…

Read More

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.  നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക്…

Read More

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ ‘കേരളീയം’ വേണ്ടെന്ന് തീരുമാനം

സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.

Read More

ഓർമ കേരളോത്സവം ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്ന് ലൈവ് മ്യൂസിക് കൺസേർട്ട്, സാംസ്കാരിക നായകർ, കലാകാരൻമാർ എന്നിവർ എത്തുന്ന സാംസ്കാരിക മഹോത്സവം പൂർണ്ണമായും സൗജന്യമായാണ് ജനങ്ങൾക്ക് കാണാനായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്റെ തനത് കലാരൂപങ്ങളും അവിടെ ഒരുക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം അൽ…

Read More

പെരുന്നാൾ , വേനൽ അവധി ; ദുബൈ വിമാനത്താവളത്തിൽ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി

പെ​രു​ന്നാ​ൾ, വേ​ന​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​​ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ത്രം പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി ദു​ബൈ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ. ബ​ന്ധു​ക്ക​ളു​ടെ യാ​ത്ര​യ​യ​പ്പു​ക​ൾ വീ​ട്ടി​ൽ ന​ട​ത്താ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ബ​ന്ധു​ക്ക​ളെ യാ​ത്ര​യാ​ക്കാ​നെ​ത്തു​ന്ന​വ​ർ ചെ​ക്​ ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​ത്​ വ​രെ വി​വി​ധ ട​ർ​മി​ന​ലു​ക​ൾ​ക്ക്​ സ​മീ​പം കാ​ത്തു​നി​ൽ​ക്കു​ന്ന​ത്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​ത്​ മ​റ്റ്​ യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ർ​ദേ​ശം അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഒ​ന്ന്, മൂ​ന്ന് ടെ​ർ​മി​ന​ലു​ക​ളി​ൽ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കും എ​യ​ർ​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ​ക്കും…

Read More