
ബംഗാളിലെ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടന; രാജ്യത്തുടനീളം 48 മണിക്കൂർ പണിമുടക്കും
കൊൽക്കത്തയിൽ നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും നിർത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കാൻ തീരുമാനിച്ച് മെഡിക്കൽ അസോസിയേഷനുകളുടെ ഫെഡറേഷൻ ആയ ‘ഫെമ’. ഒക്‌ടോബർ 14 മുതൽ 16 വരെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഒ.പിയും സ്വകാര്യ ക്ലിനിക്കുകളും ഉൾപ്പെടെ പണിമുടക്കിൻറെ ഭാഗമാവും. ആഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ…