പരസ്പരം അംഗീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നത് പ്രണയത്തിൻ്റെ രാഷ്ട്രീയമാണ്; വിഡി സതീശൻ

പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണെന്നും പ്രിയപ്പെട്ട കുട്ടികൾ അത് തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രണയദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ട്, അത് തുല്യതയുടെയും പരസ്പര ബഹുമാനത്തിന്‍റേതുമാണ്. പ്രണയവും ജീവിതവുമാകട്ടെ ലഹരിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു. ദുരഭിമാന കൊല എത്രയോ വട്ടം നമ്മൾ…

Read More

‘ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല പ്രശ്നം’; മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് മുരളി തുമ്മാരുകുടി

ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​മാ​യ​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​പ​ഠ​ന​ത്തി​നും​ ​സ​ന്ദ​ർ​ശ​ന​ത്തി​നും​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണ​മെ​ന്ന് ​റ​വ​ന്യൂ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ളി​ന്റെ​ ​ഉ​ത്ത​ര​വ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല നമ്മുടെ പ്രശ്നമെന്നും,​ യഥാർത്ഥ ശാസ്ത്രജ്ഞന്മാർ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങൾ വർഷങ്ങൾക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണ്ണരൂപം ഏറെ…

Read More

കേരളത്തിൽ പ്രളയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; താങ്കൾ ഇപ്പോൾ കണ്ടത് ‘2018’ സിനിമയെന്ന് പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും

കേരളത്തിൽ പ്രളയമെന്നും പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്രമല്ല പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇല്ലാത്ത പ്രളയത്തിൽ കേരളത്തെ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക് പോസ്റ്റ് നെറ്റിസൺസ് ഏറ്റുപിടിച്ചതോടെ രാജീവ് ചന്ദ്രശേഖർ തന്റെ പോസ്റ്റ് പിൻവലിച്ചു. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നൊക്കെയായിരുന്നു​​നെറ്റിസൺസിന്റെ ചോദ്യം….

Read More

പുരുഷനോ കരടിയോ?, കാട്ടിൽ അകപ്പെട്ടാൽ ആരുടെ കൂടെയാണ് കൂടുതൽ താല്പര്യം?; തമാശയല്ലെന്ന് മുരളി തുമ്മാരുകുടി

കരടിയെയാണോ പുരുഷനെയാണോ സ്ത്രീകൾ കൂടുതൽ ഭയപ്പെടുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ‘നിങ്ങൾ ഒരു വനത്തിൽ ഒറ്റക്ക് അകപ്പെട്ടാൽ ഒരു പുരുഷനോടൊപ്പം ആകുന്നതാണോ കരടിയോടൊപ്പം ആകുന്നതാണോ നിങ്ങൾക്ക് കൂടുതൽ താല്പര്യം (സുരക്ഷിതം)?’ എന്നാണ് ഒരാൾ സ്ത്രീകളോട് ചോദിക്കുന്നത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണിത്. ഏഴിൽ ആറ് സ്ത്രീകളും കരടിയെന്നാണ് മറുപടി പറഞ്ഞത്. കരടി എപ്പോഴും ആക്രമിക്കില്ല എന്നും ചില ആണുങ്ങൾ വല്ലാതെ പേടിപ്പെടുത്തുന്നുവെന്നും ഒക്കെയാണ് അവർ കാരണമായി പറഞ്ഞത്. നിരവധി ഇൻഫ്‌ലുവൻസർമാരും സോഷ്യൽ മീഡിയ…

Read More

അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; ഹരിത നേതാക്കൾക്കെതിരേ നൂർബിന റഷീദ്

മുസ്ലിം ലീഗ് തിരിച്ചെടുത്ത ഹരിത നേതാക്കൾക്കെതിരേ വിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രംഗത്ത്. ഹരിത വിവാദം പാർട്ടിക്ക് വലിയ പരിക്കുണ്ടാക്കി. ലീഗിനെ സ്ത്രീവിരുദ്ധ പാർട്ടിയായി അവതരിപ്പിച്ചു. ഇതെല്ലാം പോരാട്ടത്തിന്റെ ഭാഗമാണെന്ന് ഇപ്പോഴും അവർ ധരിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടിക്ക് നൽകിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നൽകിയ കേസ് പിൻവലിച്ചതിന് ശേഷമാണ് ഇവരെ പാർട്ടി തിരിച്ചെടുത്തതെന്നും നൂർബിന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപം എം.എസ്.എഫിലും…

Read More

കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം; വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്

കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം ചർച്ചാ വിഷയമായ സാഹചര്യത്തിൽ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസം​ഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കുന്നുണ്ട്. ‘എംടി എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും…

Read More

പോലീസ് അല്ല, സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരുമാണ് വിഷയം കൈകാര്യം ചെയ്യേണ്ടത്; തൊപ്പിയിൽ അഭിപ്രായവുമായി മുരളി തുമ്മാരുകുടി

യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ. ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ഒന്നുമല്ല വേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ കാണുകയും ബാല്യകാല പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നാണ്- മുരളി…

Read More

പത്തിലേറെ പേർ ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല; ഒരു മാസം മുൻപെ മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നൽകി

താനൂർ ബോട്ടപകടത്തിൻറെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി കഴിഞ്ഞ ഏപ്രിൽ 1ന് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ലെന്നായിരുന്നു മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് എന്നാണ് കേരളത്തിൽ വലിയ ഒരു ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വോട്ടർമാർ പറയുന്നത് അനുസരിക്കും; എൽദോസ് കുന്നപ്പിള്ളി

നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ല. വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കുന്നപ്പിളളി എംഎൽഎ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പീഡനക്കേസിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ തുടരുകയാണ് എംഎൽഎ പോസ്റ്റിന്റെ പൂർണരൂപം നിയമ വിരുദ്ധമായ ഒരു…

Read More