
ഫാദേഴ്സ് എൻഡോവ്മെന്റിന് ലഭിച്ചത് മൂന്നിരട്ടി തുക, ഇതുവരെ സമാഹരിച്ചത് 372 കോടി ദിർഹം
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാനിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിയായ ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് ഇതുവരെ ലഭിച്ചത് 372 കോടി ദിർഹം. 100 കോടി ദിർഹം സമാഹരിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, റമദാൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതീക്ഷിച്ചതിലും മൂന്നിരട്ടി തുക സമാഹരിക്കാനായതായി ശൈഖ് മുഹമ്മദ് ബിന് റാശിദ് ആൽ മക്തൂം ‘എക്സി’ലൂടെ അറിയിച്ചു. ഇതുവരെ 2,77,000ത്തിലധികം പേർ സംഭാവന നൽകിയതായും അദ്ദേഹം വ്യക്തമാക്കി. റമദാനിന്…