ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല രം​ഗത്ത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. റമദാൻ മാസത്തിൽ ഫാഷൻ ഷോ നടത്തിയതിനെ അപലപിച്ച മുഖ്യമന്ത്രി, സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. റമദാൻ അടക്കം ഒരിക്കലും നടത്താൻ പാടില്ലാത്ത കാര്യമാണിത്. സ്വകാര്യ പാർട്ടി മുൻകൂർ അനുമതി വാങ്ങാതെയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടി നടത്തിയതിൽ സർക്കാറിന് പങ്കില്ലെന്നും നിയമലംഘന പ്രവർത്തനം…

Read More

കശ്മീരിലെ മഞ്ഞിൽ ഫാഷൻ ഷോ; പ്രതിഷേധം ശക്തം, റിപ്പോർട്ട് തേടി മുഖ്യമന്ത്രി

ജമ്മു കാശ്മീരിലെ ​ഗുൽമാർ​ഗിൽ റംസാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടി. പ്രാദേശിക സാഹചര്യം പരി​ഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ​ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.

Read More