കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; പ്രശ്‌നബാധിത പ്രദേശമല്ല: ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്ന് വനംമന്ത്രി

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ്‌ (70) കാട്ടുപന്നിയുടെ കുത്തേറ്റ് ഞായറാഴ്ച മരണപ്പെട്ടത്. രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല….

Read More

കാട്ടുപന്നി ആക്രമണം; കണ്ണൂരില്‍ കർഷകന് ദാരുണാന്ത്യം

കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ  കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. 

Read More

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക് ; സംഭവം ഇന്ന് പുലർച്ചെ

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ…

Read More

‘ചർച്ച ആരംഭിക്കേണ്ട സമയമായി; മൗനം വെടിയണം’: കേന്ദ്രത്തോട് കർഷക നേതാക്കൾ

കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്നു സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം വെടിഞ്ഞു ചർച്ച ആരംഭിക്കേണ്ട സമയമായെന്നു മുതിർന്ന കർഷക നേതാവ് കാക സിങ് കോത്ര അഭിപ്രായപ്പെട്ടു. “നിലവിലുള്ള പ്രതിഷേധത്തിന്റെ സ്തംഭനാവസ്ഥ മറികടക്കാൻ കേന്ദ്രസർക്കാരിനു താൽപര്യമില്ലെങ്കിൽ, ദല്ലേവാളിന് എങ്ങനെ വൈദ്യസഹായം ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകും? ഞങ്ങൾ ചർച്ചകൾക്കു തയാറാണ്. പക്ഷേ സർക്കാർ തയാറല്ല. അവർക്കു താൽപര്യമില്ലെന്നു…

Read More

10 ലക്ഷം കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.  

Read More

പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

പഞ്ചാബിലെ പട്യാലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ വീടുപരോധിച്ച് കര്‍ഷകപ്രതിഷേധം. കഴിഞ്ഞദിവസം പ്രണീതിന്റെ പ്രചാരണം തടഞ്ഞുള്ള പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍ ഉപരോധത്തിനെത്തി. കര്‍ഷകന്റെ മരണത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരില്‍ പഞ്ചാബ് പോലീസ് കഴിഞ്ഞദിവസം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.

Read More

ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകൻ കുഴഞ്ഞ് വീണ് മരിച്ചു

പഞ്ചാബിലെ പാട്യാലയിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകൻ മരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. ക്യാപ്റ്റൻ അമരീന്ദ്രർ സിങിന്‍റെ ഭാര്യയാണ് പ്രണീത് കൗർ. സ്ഥാനാര്‍ത്ഥിക്കുനേരെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകനായ സുരീന്ദ്ര സിങ് ആണ് മരിച്ചത്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, കര്‍ഷകന്‍റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

Read More

കാട്ടുപോത്തിന്‍റെ ആക്രമണം; മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കി സർക്കാർ

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാം എന്ന കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എബ്രഹാമിന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും, രണ്ട് ആൺമക്കൾക്കും താൽക്കാലിക ജോലി നൽകാൻ സർക്കാർ തയ്യാർ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കാം, സ്ഥിര ജോലി നൽകുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.  കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി…

Read More

കര്‍ഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ കര്‍ഷകൻ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതി അധ്യക്ഷൻ. രണ്ട് എഡിജിപിമാരും സമിതിയില്‍ ഉള്‍പ്പെട്ടിരിക്കും. ഫെബ്രുവരി 21നാണ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ  ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ചത്. കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബിനെ കോടതി വിമര്‍ശിച്ചു. എന്തുകരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന് ഹരിയാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകരെയും…

Read More

കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; തുക നാളെ കൈമാറും

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബാത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നാളെ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെയും കക്കയത്തിന് സമീപമുള്ള…

Read More