
തെന്നിന്ത്യൻ നായിക സാമന്തക്ക് ക്ഷേത്രം പണിത് ആരാധകൻ
തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങൾക്ക് വേണ്ടി ആരാധകർ ക്ഷേത്രങ്ങൾ പണിയുന്നതും ആരാധിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ഖുഷ്ബു, നിധി അഗർവാൾ, ഹൻസിക എന്നിവർക്ക് ശേഷം ഇപ്പോഴിതാ തെന്നിന്ത്യൻ നായിക സാമന്തയോടുള്ള ആരാധനയിൽ ക്ഷേത്രം പണിതിരിക്കുകയാണ് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് വ്യക്തമാക്കി. താൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണെന്നും പ്രത്യുഷ ഫൗണ്ടേഷനിലൂടെ…