
കവർച്ചാനാടകത്തിന് തിരശ്ശീല; ഭാര്യാപിതാവ് നൽകിയ 40 ലക്ഷം ചെലവാക്കി, റഹീസിന്റെ ക്വട്ടേഷൻ നാടകം പൊളിച്ച് പോലീസ്
കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന കേസിൽ പുതിയ വഴിത്തിരിവ്.ബുധനാഴ്ച സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് പരാതിക്കാരൻ റഹീസ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.കവർച്ചാ നാടകത്തിനായി പരാതിക്കാരൻ റഹീസ് 90,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകി. റഹീസിന്റെ ഭാര്യാപിതാവ് മറ്റൊരാളെ ഏൽപ്പിക്കുന്നതിനായി 40 ലക്ഷം രൂപ…