വിസിറ്റ് വിസ ഓവർ സ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു ; ജി ഡി ആർ എഫ് എ

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും വ​കു​പ്പ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ഞ്ച് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ ചെ​യ്യു​ന്ന​വ​രെ അ​ബ്സ്കോ​ണ്ട് ചെ​യ്യു​മെ​ന്നും അ​വ​രു​ടെ പേ​രു​ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യും രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. ദു​ബൈ ഇ​മി​ഗ്രേ​ഷ​ന്റെ പേ​രി​ലാ​ണ് ഈ…

Read More

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പെന്ന് പ്രചാരണം; യൂട്യൂബര്‍ അറസ്റ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പരിച്ച യൂട്യൂബര്‍ അറസ്റ്റില്‍. വെനീസ് ടിവി എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായതെന്ന് ആലപ്പുഴ സൗത്ത് പൊലിസ് അറിയിച്ചു. മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തി സമൂഹത്തില്‍…

Read More

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ വ്യജ വാർത്ത ; അർണാബ് ഗോസ്വാമിക്കെതിരെ കേസ്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച് വിദ്വേഷവും കുഴപ്പങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. റിപബ്ലിക് ടി.വിയുടെ കന്നഡ പതിപ്പായ ആർ കന്നഡയുടെ എഡിറ്റർ നിരഞ്ജൻ ജെ.യ്‌ക്കെതിരെയും നടപടിയുണ്ട്. കോൺഗ്രസ് പരാതിയിൽ ബെംഗളൂരുവിലെ എസ്.ജെ പാർക്ക് പൊലീസ് ആണ് കേസെടുത്തത്. കർണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു സഞ്ചരിക്കാനായി ബെംഗളൂരുവിൽ ഗതാഗതം നിയന്ത്രിക്കുകയും ആംബുലൻസ് തടയുകയും ചെയ്‌തെന്നായിരുന്നു ആർ കന്നഡയിൽ പുറത്തുവിട്ട വാർത്ത. എന്നാൽ, ആരോപിക്കപ്പെടുന്ന സമയത്ത്…

Read More

അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്

കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്.വാട്‌സാപ് ഗ്രൂപ്പുകളിലാണ് അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുതന്നെ അരിക്കൊമ്പനുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ 6-നാണ് അരിക്കൊമ്പനെ തമിഴ്‌നാട് കളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.

Read More

ബഹ്റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജം

ബഹ്റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് ഇതേവരെ ബഹ്റൈൻ സെൻട്രൽ ബാങ്ക് വൃത്തങ്ങളിൽ നിന്നുദ്ധരിക്കപ്പെട്ടിട്ടില്ല. പുതിയ നോട്ട് ഇറക്കുകയാണെങ്കിൽ ബഹ്റൈൻ സെൻട്രൽ ബാങ്ക് ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിപ്പ് തരുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

Read More