
ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം
ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്. ഗുരുതരമല്ലാത്ത ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കാണ് മോചനം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മോചനം നേടിയവരിൽ കൂടുതൽ പേരും മസ്‌കത്തിലെ ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ്-202 തടവുകാർ. വടക്കൻ ബാത്തിന (118), ദാഹിറ (16), ബുറൈമി (55), തെക്കൻ ശർഖിയ (7), തെക്കൻ ബാത്തിന (4), ദാഖിലിയ (16), വടക്കൻ ശർഖിയ (22), ദോഫാർ (43), അൽ വുസ്ത (1) എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ…