
പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പുഷ്പ: ദ റൈസി’ൻറെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5ന് തിയറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിൻറെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ…