സ്ത്രീകള്‍ക്ക് സംവരണവുമായി കേന്ദ്രസര്‍ക്കാര്‍; ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍-എസി ക്ലാസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ്…

Read More

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും; പത്തനംത്തിട്ട ജില്ലാ കളക്ടർ

ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ തീർത്ഥാടനപാതയിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർവാഹനവകുപ്പ് നേതൃത്വം നൽകുകയും ചെയ്യും. ഹോട്ടലുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം….

Read More

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ഉത്തരവുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ…

Read More

പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ ബിജെപി പ്രതിനിധി ഇല്ലാതെ കേരളത്തിന് ലഭിക്കില്ല: ഇ ശ്രീധരൻ

മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബമഹ്ണ്യൻ. ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിൻ്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരനും പറഞ്ഞു. പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരൻ പറഞ്ഞു. പൊന്നാനിയിൽ എൽഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. മോദിയുടെ ഗ്യാരൻ്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും. ജയിക്കാൻ വേണ്ടിയാണ് എൻഡിഎ മത്സരിക്കുന്നത്. ക്ഷേമത്തിനും വികസനത്തിനും വേണ്ടി ജനങ്ങൾ…

Read More

സുരക്ഷാ ഭീഷണി; എൻ ചന്ദ്രബാബു നായി‌ഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും‌

അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് ജയിലിൽ വിപുലമായ സൗകര്യങ്ങൾ. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിക്കാണ് കോടതി ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും നൽകാൻ അനുമതി കൊടുത്തത്. സുരക്ഷാഭീഷണി പരിഗണിച്ചാണ് രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൺ സൂപ്രണ്ടിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ മാസം 22ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും. നായിഡുവിനെ ജയിലിലേക്ക് മാ​റ്റുന്നതുമായി ബന്ധപ്പെട്ട് മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് എക്സിൽ വികാരനിർഭരമായി പ്രതികരിച്ചിരുന്നു.”എന്റെ കോപം…

Read More

സൗദിയിൽ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം

സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരമാണ് ഉടമസ്ഥാവകാശവും മേൽനോട്ട ചുമതലയും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം. മെഡിക്കൽ കോംപ്ലക്‌സുകൾ, ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കെല്ലാം…

Read More

ശബരിമല ഡ്യൂട്ടി; പോലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു

മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു. ദിവസം 100 രൂപ പൊലീസുകാരിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.  പിന്നാലെ പ്രതിഷേധവുമായി പൊലീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 

Read More