സിനിമാ പോര് അവസാനിക്കുന്നു; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ് ജി. സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവില്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല. നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്….

Read More

‘പ്രിയപ്പെട്ടവരെ ജാമ്യം ലഭിച്ചിരിക്കുന്നു , കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ , നേരിൽ കാണാം ; ഫേസ്ബുക്ക് പോസ്റ്റുമായി പി.വി അൻവർ

ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ ജാമ്യം ലഭിച്ച പി.വി. അൻവർ എം.എൽ.എ, കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ‘പ്രിയപ്പെട്ടവരെ, ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ, നേരിൽ കാണാം…..’ എന്നാണ് ഫേസ്ബുക് പോസ്റ്റ്. ഇന്നലെ അർധരാത്രി ജയിലിലടക്കപ്പെട്ട പി.വി. അൻവർ എം.എൽ.എക്ക് നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ജാമ്യത്തിന് 50000 രൂപ കെട്ടിവെക്കണം, പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപ വേറെയും കെട്ടിവെക്കണം. എന്നിവയാണ് നിബന്ധനകൾ. കാട്ടാന…

Read More

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട ; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി സജി ചെറിയാൻ

പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയും മുന്നറിയിപ്പുമായും സജി ചെറിയാന്‍റെ എഫ് ബി പോസ്റ്റ്. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറ‍ഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റ് താൻ തന്നെ ഇട്ടതാണെന്നും , സത്യം മാത്രമാണ് എഴുതിയിട്ടുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന് ചോദ്യത്തിന്…

Read More

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,: നിയമപോരാട്ടം തുടരും’; ആരോപണങ്ങൾ വ്യാജമെന്ന് ജയസൂര്യ

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ തന്നെ തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. വിവാദം ഉടലെടുത്ത ശേഷം ഇതാദ്യമായാണ് ജയസൂര്യയുടെ പ്രതികരണം. ജന്മദിന പോസ്റ്റിനോട് അനുബന്ധിച്ചാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്‌നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്….

Read More

‘സംഘടനകൾ നിലപാട് വ്യക്തമാക്കണം; പൊതുസമൂഹം നമ്മെ കല്ലെറിയും’; സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് പറഞ്ഞു. കേരളം മുഴുവൻ ചർച്ച ചെയ്തിട്ടും എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്നും അവർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം. ‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ…

Read More

മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പ്; സിപിഎമ്മിൽ അതൃപ്തി

കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്തി. പാർട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഔദ്യോഗികമായി വിശദീകരിച്ച് വാർത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജൻ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഫേസ്ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജൻന്റെ പോസ്റ്റ്, ജില്ലാ കമ്മിറ്റി അംഗം…

Read More

ചിരി മായാതെ മടങ്ങൂ ടീച്ചർ…; ശൈലജ ടീച്ചർക്ക് കെകെ രമയുടെ സ്‌നേഹ കുറിപ്പ്

വടകര ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്‌നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എൽ എ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി. അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും…

Read More

‘ബഡ്ജറ്റിനനുസരിച്ചുള്ള പ്രതിഫലം നൽകി, വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല’; ബിരിയാണി സംവിധായകൻ

biriyani movie director sajin babu s facebook post’ബിരിയാണി’ എന്ന അഭിനയിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചുള്ള കനി കുസൃതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സംവിധായകൻ സജിൻ ബാബു രംഗത്ത്. അന്നത്തെ ബഡ്ജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി കുസൃതിക്ക് നൽകിയിരുന്നത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും അവർ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും…

Read More

ഉന്നത വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിയ നീക്കങ്ങൾക്കേറ്റ പ്രഹരം; മന്ത്രി ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിയ നീക്കങ്ങൾക്കേ​റ്റ പ്രഹരമാണ് ഹൈകോടതി വിധിയെന്ന് മന്ത്രി ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. രാജ്യത്തെ ഇതര സർവ്വകലാശാലകളെ അപേക്ഷിച്ച് ഉന്നതനിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നവയാണ് കേരളത്തിലെ സർവ്വകലാശാലകൾ. അവിടെ ചാൻസലറുടെ ഭാഗത്തുനിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ…

Read More

രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ്

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ്

Read More