
ചർമ്മത്തെ സുന്ദരമാക്കാം; തക്കാളി കൊണ്ട് കാര്യം സിംപിൾ
മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണ്ടുവരുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും ടാൻ ഇല്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ…