‘അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുത്’; സോഷ്യൽ മീഡിയയിൽ കുറിപ്പുമായി പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി  മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ.  അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കിൽ പങ്കുവച്ചത്. കുറിപ്പിന്‍റെ പൂർണരൂപം “എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം….അനീതി കൺകുളിർക്കെകാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ളആർജ്ജവവും അടിയറവ് വെക്കരുത് പോരാട്ടം തുടരുക തന്നെ..പ്രിയ ചിത്രകാരൻ…

Read More

‘നന്ദി കെ സി, കനലൊരുതരി കെടുത്തിയതിന് മാത്രമല്ല; രാഹുലിനും രാജ്യത്തിനും കരുത്തായതിനും’:

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ കേരളത്തിൽ ശക്തമായ അധിപത്യമാണ് കോൺഗ്രസ് നേടുന്നത്. 20 സീറ്റിൽ 17 സീറ്റിലും ലീഡ് നിലനിർത്തിയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇന്ത്യ മുന്നണി തകർന്നിരുന്നെങ്കിൽ അകാരണമായി ഏറ്റവും അധികം പിച്ചിച്ചീന്തപ്പെടുക ഈ മനുഷ്യനാകുമായിരുന്നു. അപ്പോൾ ഈ വിജയത്തിലും ആദ്യം ഈ…

Read More