വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?; പി ജയരാജനെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി മകൻ

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ ഉൾപ്പെടുത്താത്തിൽ അതൃപ്തി പരസ്യമാക്കി മകൻ ജയിൻ രാജ്. വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവച്ചാണ് ജയിൻ രാജ് പ്രതിഷേധം അറിയിച്ചത്. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ജയിൻ രാജിന്റെ പ്രതിഷേധം. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ജയിൻ പങ്കുവച്ചത്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുമെന്ന് മകൻ ഉൾപ്പടെയുള്ള അണികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ…

Read More

പാലക്കാട്ടെ പരാജയം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാർ; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.  ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാർക്കുള്ള…

Read More

അധികാരത്തിലിരിക്കുന്നവരുടെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യപ്പെട്ടയാളാണ് രത്തൻ ടാറ്റ; മൻമോഹൻ സിങ്

അന്തരിച്ച ടാറ്റാ ​ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ അനുസ്മരിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ടാറ്റാ സൺസ് ചെയർപേഴ്സൺ എൻ.ചന്ദ്രശേഖരന് എഴുതിയ കത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യാവസായിക മേഖലയിലെ അതികായനാണ് നമ്മെ വിട്ടുപിരിഞ്ഞതെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. ഒരു ബിസിനസ്സ് ഐക്കൺ എന്നതിലുപരിയായുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയുടേതെന്ന് ഡോ.മൻമോഹൻ സിങ് പറഞ്ഞു. തന്റെ ജീവിതകാലത്ത് സ്ഥാപിക്കുകയും പോഷിപ്പിക്കുകയും ചെയ്ത നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും…

Read More

മാങ്ങാ മോഷണ കേസ്: സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പാക്കാനുള്ള നടപടിയിൽ എതിർപ്പറിയിച്ച് പൊലീസ്.  കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്. പ്രതിയുടെ മുൻ ക്രിമിനൽ പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്നും റിപ്പോർട്ടിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസത്തേക്ക് മാറ്റി. കേസുമായി മുന്നോട്ട് പോകാൻ…

Read More