
ലോക എക്സ്പോ 2025-ൽ സജീവമാകാൻ യുഎഇ
ജപ്പാനിലെ ഒസാക്കയിൽ ഈ മാസം 13 മുതൽ ഒക്ടോബർ 13 വരെയായി നടക്കുന്ന ലോക എക്സ്‌പോ 2025-ലെ പങ്കാളിത്തം വിശദീകരിച്ച് യുഎഇ. മീഡിയാ ഓഫീസ് സംഘടിപ്പിച്ച പ്രത്യേകപരിപാടിയിലായിരുന്നു ലോകമേളയ്ക്ക് മുന്നോടിയായി യുഎഇ പവിലിയന്റെ മാതൃക അനാച്ഛാദനം ചെയ്തത്. എക്സ്‌പോ 2025-ലെ എംപവറിങ് ലൈവ്‌സ് സോണിലാണ് യുഎഇ പവിലിയനുള്ളത്. ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക് എന്നതാണ് പവിലിയന്റെ പ്രമേയം. നവീകരണം, ഭാവന, പര്യവേക്ഷണം എന്നിവയാണ് പ്രമേയംകൊണ്ട് അർഥമാക്കുന്നത്. 150-ലേറെ രാജ്യങ്ങളാണ് എക്സ്‌പോ 2025-ൽ പങ്കെടുക്കുന്നത്. ഇതിൽ ബഹിരാകാശ മേഖല, സുസ്ഥിരത, ആരോഗ്യസംരക്ഷണം…