മലയാള സിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണ്; ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ല: സംവിധായകൻ കമൽ

ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ലെന്ന് സംവിധായകൻ കമൽ. മലയാളസിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ പ്രമോഷനുകളിൽ പോലും സംവിധായകർക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയാണെന്നും കമൽ കൂട്ടിച്ചേർത്തു.  ‘മുൻപ് പരാജയപ്പെട്ട സിനിമകൾ വരെ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. ഇപ്പോൾ വിജയിച്ച സിനിമകൾ പോലും ആരും ഓർക്കുന്നില്ല. ഇത് പുതിയ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ്. സിനിമയുടെ സെ​റ്റിൽ പല താരങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് മ​റ്റൊരു പ്രതിസന്ധിയാണ്. ആദ്യത്തെ സിനിമ സൂപ്പർ ഹി​റ്റാക്കിയ പല സംവിധായകരും അടുത്ത…

Read More