പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി. അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് പാലാരിവട്ടത്തു നിന്ന് യാസി‌ർ അറാഫത്ത് എക്സൈസ് പരിശോധനാ സംഘത്തിന്റെ പിടിയിലായത്. ഉദ്യോഗസ്ഥർ ബാഗും പാന്റിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ 14 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എംഡിഎംഎ കണ്ടെടുക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. ബാഗിനുള്ളിൽ പ്രത്യേക കവറിലാക്കി പൊതിഞ്ഞ്…

Read More

വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിക്ക് ആശ്വാസം; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

വ്യാജമയക്കുമരുന്ന് കേസിൽ സുപ്രധാനമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടതിന് പിന്നാലെ ഷീല സണ്ണിക്കെതിരെയുള്ള എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷീല 72 ദിവസം ജയിൽ വാസം അനുഭവിച്ചിരുന്നു. എന്നാൽ രാസ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് ഷീലയിൽ നിന്ന് കണ്ടെത്തിയത് എൽഎസ്‌ഡി സ്റ്റാമ്പല്ല എന്ന വിവരം പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് താനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത് . ഈ ഹർജിയിലാണ്…

Read More