കാറിൻ്റെ പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത് ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 25 .07 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിങ്ങോം മടക്കാംപൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസിൻ്റെ പിടിയിലായത്. കാറിൻ്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പാറശാലയിലും നെടുമങ്ങാടും നിന്നായി എക്സൈസ് പിടികൂടിയത് 40 കിലോയോളം വരുന്ന കഞ്ചാവാണ്. പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിലായത്. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് ക‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ്…

Read More

കാസർകോട് ബന്ദിയോട് ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; 86.4 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു

കാസർകോട് ബന്ദിയോട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 86.4 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടിച്ചെടുത്തു. ഹരിപ്രസാദ്, സത്യനാരായണ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി കെ വി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രശാന്ത്കുമാർ വി, അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് പി എന്നിവരും പരിശോധന നടത്തിയ…

Read More

വൻതോതിൽ പുതുച്ചേരി മദ്യ വിൽപ്പന; യുവാവ് പിടിയിൽ

തൃശൂരിൽ ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും വൻതോതിൽ മദ്യം കടത്തി വിൽപ്പന നടത്തുന്നതായിരുന്നു…

Read More

സെൻട്രൽ ജയിലിലുള്ള മകന് കൊടുക്കാൻ കഞ്ചാവുമായി എത്തി; അമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്‌സൈസ് അറസ്റ്റു ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് അറസ്റ്റു ചെയ്തത്. ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിധിൻ. കെ.വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസിൽ…

Read More

ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് പരിശോധന; അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരൻ (59) എന്നയാളെ അറസ്റ്റു ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. പാലക്കാട് കണ്ണാടി വില്ലേജിൽ അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 59 ലിറ്റർ…

Read More

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മഞ്ചേരിയിൽ എക്‌സൈസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിലായി. ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീനാണ് (44) കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പുനിന്ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്തവെ ഇയാൾ പിടിയിലായത്. വിപണിയിൽ 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽനിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. കാറിൽ ഡിക്കിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു…

Read More

കള്ളക്കുറിച്ചി ദുരന്തം; കേരളത്തിൽ എക്സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുന്നു

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിരീക്ഷണവും പരിശോധനയും കടുപ്പിച്ച് എക്‌സൈസ്. ചെക്‌പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. എല്ലാവാഹനങ്ങളും നിരീക്ഷിക്കും, സംശയമുള്ളവ പരിശോധിക്കും. അതിർത്തിയിലെ ഇടറോഡുകളും നിരീക്ഷണത്തിലാക്കി. നാലു ജില്ലകളിലെ അതിർത്തികളിൽ നിയോഗിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർമുതലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചു. സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻകാലത്ത് പ്രതികളായവരെ ഉയർന്ന…

Read More

സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍; ‘240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാന്‍ സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയെന്ന് എക്‌സൈസ് വകുപ്പ്. മേയ് 11ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ എന്‍ഡിപിഎസ് കേസുകള്‍ ഉള്‍പ്പെടെ 240 കേസുകളും 15ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ 707 കേസുകളും രജിസ്റ്റര്‍ ചെയ്‌തെന്ന് എക്‌സൈസ് അറിയിച്ചു.  അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 58…

Read More

ബാർ കോഴ ആരോപണം; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകമാണ് തിരയുന്നതെന്ന് എം ബി രാജേഷ്

ബാർ കോഴ ആരോപണത്തിലെ  അടിയന്തര പ്രമേയം സഭ നിർത്തി ചർച്ച വേണ്ടന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. റോജി എം ജോണിയുടെ നോട്ടിസിനാണ് മന്ത്രി മറുപടി നൽകിത്. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോ​ഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്‍റെ  ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്‍റെ  പേരിൽ വാട്സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടു. അക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു…

Read More