കേരളം ചുട്ടുപൊള്ളുന്നു; താപനില 2-4 °സെലഷ്യസ് കൂടുതൽ ഉയരാൻ സാധ്യത: ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 2025 ഫെബ്രുവരി 28, മാർച്ച് 01 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 °സെലഷ്യസ് വരെയും കാസറഗോഡ് ജില്ലയിൽ ഉയർന്ന താപനില 38° സെലഷ്യസ്  വരെയും രേഖപ്പെടുത്തി. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില  36°സെലഷ്യസ് വരെയുമാണ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °സെലഷ്യസ്  കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന്…

Read More

സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ; നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല: വി.ശിവൻകുട്ടി

സ്കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പിടിഎയെ സ്കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ. നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനു വലിയ തുക വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൻതുക വാങ്ങുന്ന ചില സ്കൂളുകൾ…

Read More

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീംകോടതി

സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍. കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്ന് നിർദേശം നല്‍കി. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്‌.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്ബോള്‍, സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ…

Read More