മുന്‍ എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്നു. കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

Read More

മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമൻ അന്തരിച്ചു

സി പി ഐ എം മുൻ ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായ കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. അർധരാത്രിയോടെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1979 മുതൽ 1984 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ്, തുടർന്ന് നീലേശ്വരം ബി.ഡി.സി.ചെയർമാൻ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ, 1994 മുതൽ 2004 വരെ സി.പി.എം ജില്ലാ…

Read More

അപകീർത്തി കേസ് ഫയൽ ചെയ്ത് വി എസ് ശിവകുമാർ

അപകീർത്തി കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ.  മുൻ മന്ത്രിയായ തന്നെ ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്നാരോപിച്ചാണ് കേസ്.  എറണാകുളം അമൃത മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ.അജയ് ബാലചന്ദ്രനെതിരെയാണ് ഹർജി.  സ്വകാര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മുൻ മന്ത്രിയായയ തന്നെ ഫേസ്ബുക്കിലൂടെ എതിർകക്ഷി അപമാനിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. 2023 ജൂൺ എട്ടിനാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തും.  

Read More

വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അന്തരിച്ചു

വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥ് (72 )അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്തുള്ളയാളാണ് പ്രേംനാഥ്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ പ്രവർത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡൻറായി. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത…

Read More

ഒഴിപ്പിക്കൽ നടപടി; എസ് രാജേന്ദ്രന് നോട്ടീസ് നൽകിയത് വാടകക്ക് നൽകുന്ന വീടിന്

താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ പറഞ്ഞത്. അതിനിടെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും…

Read More