കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവം; ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴെ വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റിൽ. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറാണ് അറസ്റ്റിലായത്. നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനുവേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്‌ണകുമാർ ആയിരുന്നു. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി കൊച്ചി സിറ്റി…

Read More

‘പ്രവാസികള്‍ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ , രാഷ്ട്രദൂതർ’; ന്യൂയോർക്കിലെ പ്രസംഗത്തിൽ മോദി

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസികൾ ബന്ധിപ്പിച്ചു. ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ. എന്നാല്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ്. എന്നാൽ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിൻ്റെ പുതിയ എ.ഐ. ശക്തിയെന്നും അദ്ദേഹം പറഞ്ഞു. “പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നത്. നിങ്ങൾ ഏഴ് കടലുകൾക്ക് അപ്പുറമാണെങ്കിലും രാജ്യവുമായി നിങ്ങളെ അകറ്റാൻ ഒരു സമുദ്രത്തിനും സാധിക്കുകയില്ല, എവിടേക്ക് പോയാലും…

Read More

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ; പ്രധാനമന്ത്രി നാളെ എത്തും

രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്.  നാളെ രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. ഇതിനിടെ,…

Read More

ബിജെപി രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യ മുന്നണിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ തീരുമാനമുണ്ടെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ സ്പൈവെയർ ഉപയോഗിച്ച്  നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മൗലിക അവകാശങ്ങളുടെ ലംഘനമാണത്. ഇന്ത്യൻ ജനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വർഷം ഏറ്റവും ദുരിതം…

Read More

വിവാദ പ്രസംഗം: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഒഴിവാക്കി. കോഴിക്കോട് മുസ്ലിം ലീഗ് സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകൻ ശശി തരൂരായിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നൂറു വാർഡുകളിലായി പ്രവർത്തിക്കുന്ന 32 മുസ്‌ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവർമെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ട് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ അപലപിച്ചും മുസ്ലിം…

Read More