
ഭീകരാക്രമണം നടന്ന ദിവസം എർദോഗനുമായി കശ്മീർ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന…