മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കും; ഭരണരംഗത്ത് പ്രായപരിധി ബാധകമല്ലെന്ന് ഇ.പി ജയരാജൻ

മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും കേരളത്തിന്റെ വളർച്ച നിരീക്ഷിക്കുമ്പോൾ ചോദ്യം അപ്രസക്തമാണെന്നും ഇ.പി.ജയരാജൻ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ പ്രതികരിച്ചു.  കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ…

Read More