മക്കയിലേക്ക് എൻട്രി പെർമിറ്റില്ലാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴ

മക്കയിലേക്ക് പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ ഒരു ലക്ഷം റിയാൽ പിഴ. ഹജ്ജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ഒരു യാത്രക്കാരനെയും കൊണ്ടുപോകാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാഹനയുടമകൾക്കും ഈ നിർദേശം ബാധകമാണ്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 29) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആളുകളുടെ യാത്രകൾ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇതെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ…

Read More

മക്കാ പ്രവേശനത്തിന് പെർമിറ്റ് നിർബന്ധം

മക്കയിലേക്ക് പ്രവേശിക്കാൻ മുതൽ പെർമിറ്റ് നിർബന്ധമാക്കി. ഇന്നലെ അർധരാത്രി മുതലാണ് പെർമിറ്റ് നിർബന്ധമാക്കിയത്. ഉംറ വിസക്കാർക്കും മക്കാ ഇഖാമയുള്ളവർക്കും ഇളവുണ്ട്. ഹജ്ജിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നടപടി. വിസാ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങുന്നവർക്ക് അരലക്ഷം റിയാൽ പിഴയും തടവുമാണ് ശിക്ഷ. ഹജ്ജ് പെർമിറ്റ്, മക്കയിലേക്കുള്ള എൻട്രി പെർമിറ്റ്, മക്കാ ഇഖാമ എന്നിവയുള്ളവർക്ക് പ്രവേശിക്കാം. ഉംറ വിസ, വിസിറ്റ് വിസ തുടങ്ങിയവയിൽ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയാൽ അറസ്റ്റുണ്ടാകും. 50,000 റിയാൽ പിഴയും ആറുമാസം ജയിലും…

Read More